മോ​ഷ്ടി​ച്ച പ​ണം തി​രി​കെ വേ​ണ്ടെ​ന്ന് ക​ട​ക്കാ​ര​ൻ, താ​ൻ മ​ക​നെ ഒ​രു മോ​ഷ്ടാ​വാ​യ​ല്ല വ​ള​ർ​ത്തി​യ​ത്, ദ​യ​വാ​യി പ​ണം തി​രി​കെ വാ​ങ്ങൂ എ​ന്ന് അ​മ്മ; വൈ​റ​ലാ​യി വീ​ഡി​യോ

ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ച യു​വാ​വി​ന്‍റെ അ​മ്മ നേ​രി​ട്ടെ​ത്തി ത​ന്‍റെ മ​ക​ൻ മോ​ഷ്ടി​ച്ച തു​ക തി​രി​കെ ന​ൽ​കി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ബാ​ൾ​ട്ടി​മോ​റി​ൽ ഫു​ഡ് ട്ര​ക്ക് ന​ട​ത്തു​ന്ന പ്ര​ശ​സ്ത സ​മൂ​ഹ മാ​ധ്യ​മ താ​രം മു​ഹ്‌​സി​ൻ സ​റാ​ക്കി​ന്‍റെ ക​ട​യി​ൽ നി​ന്നാ​ണ് യു​വാ​വ്.

അ​ദ്ദേ​ഹം ത​ന്‍റെ ബി​സി​ന​സ് ലൈ​വ് സ്ട്രീം ​ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ൾ കൗ​ണ്ട​റി​ലി​രു​ന്ന ടി​പ്പ് ജാ​റി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു സ്ത്രീ ​സ​റാ​ക്കി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി.‌

ത​ന്‍റെ മ​ക​ൻ എ​ത്ര​രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് ചോ​ദി​ച്ചു. ചോ​ദ്യം കേ​ട്ട​തോ​ടെ മു​ഹ്‌​സി​ൻ​ഞെ​ട്ടി​പ്പോ​യി. ഉ​ട​ൻ​ത​ന്നെ അ​വ​ർ പ​റ​ഞ്ഞു, നി​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ലൈ​വ് സ്ട്രീം ​ചെ​യ്യു​ന്ന​തി​നി​ടെ പ​ണം ത​ട്ടി​യെ​ടു​ത്ത് ഒ​രാ​ൾ പോ​യി​ല്ലേ, അ​ത് എ​ന്‍റെ മ​ക​ൻ ആ​യി​രു​ന്നു. അ​വ​ൻ എ​ത്ര രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് ത​നി​ക്ക് അ​റി​യ​ണം ആ ​പ​ണം ത​രാ​നാ​ണ് വ​ന്ന​തെ​ന്ന് ആ ​ആ​മ്മ പ​റ​ഞ്ഞു.

പ​ണം വേ​ണ്ടെ​ന്ന് മു​ഹ്സി​ൻ അ​വ​രോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ താ​ൻ ത​ന്‍റെ മ​ക​നെ വ​ള​ർ​ത്തി​യ​ത് ഒ​രു മോ​ഷ്ടാ​വാ​യി​ട്ട​ല്ല, ത​ന്‍റെ മ​ക​ൻ മോ​ശം വ്യ​ക്തി​യ​ല്ലെ​ന്നും മ​ദ്യ​ല​ഹ​രി​യി​ൽ അ​വ​ൻ എ​ടു​ത്ത തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു അ​തെ​ന്നും പ​റ​ഞ്ഞ് പ​ണം കൊ​ടു​ത്തു. വി​കാ​രാ​ധീ​ന​നാ​യ സ​റാ​ക്ക് ആ ​അ​മ്മ​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ത​ന്‍റെ മ​ക​ന്‍റെ തെ​റ്റ് തി​രു​ത്താ​ൻ കാ​ണി​ച്ച ആ ​അ​മ്മ​യു​ടെ സ​ത്യ​സ​ന്ധ​ത​യെ എ​ല്ലാ​വ​രും പ്ര​ശം​സി​ച്ചു.

 

 

Related posts

Leave a Comment