‘ആ​കാ​ശ​ത്ത് പോ​ലും സു​ര​ക്ഷി​ത​മ​ല്ല’; പി​ൻ സീ​റ്റി​ൽ ഇ​രു​ന്ന ആ​ളു​ടെ കൈ​യും കാ​ലും ത​ന്‍റെ സീ​റ്റി​ൽ; വൈ​റ​ലാ​യി യു​വ​തി​യു​ടെ വീ​ഡി​യോ

യാ​ത്ര​യ്ക്കി​ട​യി​ൽ പ​ല ദു​ര​നു​ഭ​വ​ങ്ങ​ളും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വാ​ർ​ത്ത​ക​ൾ നി​ര​ന്ത​രം കേ​ൾ​ക്കു​ന്ന​താ​ണ്. ബ​സി​ലും ട്രെ​യി​നി​ലും മാ​ത്ര​മാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ൽ അ​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ങ്ങും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ർ അ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ർ​വി കോ​ത്താ​രി എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​നി​ക്ക് വി​മാ​ന യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ‘ഇ​തു​കൊ​ണ്ടാ​ണ് സ്ത്രീ​ക​ൾ എ​പ്പോ​ഴും ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ൽ പോ​ലും.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഉ​ർ​വി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വീ​ഡി​യോ​യി​ൽ വി​ന്‍​ഡോ സീ​റ്റി​ലാ​ണ് ഉ​ർ​വി ഇ​രി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ സീ​റ്റി​ന് പി​ന്നി​ൽ ഇ​രി​ക്കു​ന്ന പു​രു​ഷ​ന്‍റെ കൈ​വി​ര​ലു​ക​ളും കാ​ൽ പാ​ദ​വും ഉ​ർ​വി​യു​ടെ സീ​റ്റി​ന് മു​ക​ളി​ലാ​യി​രു​ന്നു. ഇ​യാ​ൾ ഉ​ർ​വി​യു​ടെ സീ​റ്റി​ൽ പി​ടി​ക്കു​ക​യും ത​ന്‍റെ കാ​ൽ സീ​റ്റി​ന്‍റെ വി​ട​വി​ലൂ​ടെ ഉ​ർ​വി​യു​ടെ സീ​റ്റി​ന്‍റെ ഹാ​ന്‍റ് റെ​സ്റ്റി​ൽ വ​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വ​ള​രെ​അ​സ്വ​സ്ഥ​യാ​യി ഇ​രി​ക്കു​ന്ന ഉ​ർ‍​വി​യെ​യും കാ​ണാം. ഒ​ടു​വി​ൽ സ​ഹ​യാ​ത്രി​ക​ന്‍റെ അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന പ്ര​വ​ർ​ത്തി​യെ കു​റി​ച്ച് ഉ​ർ​വി ക്യാ​ബി​ൻ ക്യൂ​വി​നെ അ​റി​യി​ച്ചു. ക്യാ​ബി​ൻ ക്രൂ ​അ​യാ​ളോ​ട് സം​സാ​രി​ച്ചെ​ങ്കി​ലും അ​യാ​ൾ ത​ന്‍റെ പ്ര​വ​ർ‍​ത്തി തു​ട​ർ​ന്നെ​ന്നു ഉ​ർ​വി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഒ​ടു​വി​ൽ ത​നി​ക്ക് ത​ന്‍റെ സീ​റ്റി​ന്‍റെ പ​കു​തി​യി​ലേ​ക്ക് ഒ​തു​ങ്ങേ​ണ്ടി വ​ന്ന​താ​യും അ​വ‍​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്ത​ത്. ആ​കാ​ശ​ത്താ​യാ​ലും ആ​യാ​ലും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്.

Related posts

Leave a Comment