പ്രണയ മഴ പൊഴിച്ച് തിമിരകാന്തി ! രാജീവ് ഗോവിന്ദന്റെ പുതിയ കവിത തിമിരകാന്തിയുടെ ദൃശ്യാവിഷ്‌കാരം വൈറലാകുന്നു; വീഡിയോ കാണാം…

പ്രണയത്തിന്റെ നവ്യാനുഭവം പകരുന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമാകുന്നു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദന്‍ രചിച്ച തിമിര കാന്തി എന്ന കവിതാ സമാഹാരത്തിലെ കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതത്തില്‍ അഭിജിത്ത് കൊല്ലമാണ് ആലാപനം.ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവുകൂടിയാണ് രാജീവ് ഗോവിന്ദന്‍.

കവിതയുടെ ഭാവതലങ്ങളെ തീവ്രമായി ആവിഷ്‌ക്കരിക്കുന്ന സംഗീതവും ഇതിനോടകം നവമാധ്യമങ്ങളില്‍ ഹിറ്റാണ്.

Related posts

Leave a Comment