ചേ​ച്ചി​യാ​ണ് ഭാ​ര്യ! തങ്ങളേക്കാൾ പ്രായം കൂടിയ ഭാര്യമാർ പല ഇന്ത്യൻ സിനിമാ താരങ്ങൾക്കുമുണ്ട്; പ്ര​ശ​സ്ത​ർ നി​ര​വ​ധി; അവരെ പരിചയപ്പെടാം…

വി​വാ​ഹം ചെ​യ്യു​ന്പോ​ൾ ഭ​ർ​ത്താ​വി​നു ഭാ​ര്യ​യേ​ക്കാ​ൾ മൂ​ന്നോ നാ​ലോ വ​യ​സ് കൂ​ടു​ത​ൽ വേ​ണ​മെ​ന്ന​തു നാ​ട്ടു​ന​ട​പ്പാ​ണ്. ലോ​ക​മെ​ന്പാ​ടും ത​ന്നെ ഇ​തൊ​രു പൊ​തു മ​നോ​ഭാ​വ​മാ​യി നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ന​മ്മു​ടെ രാ​ജ്യ​ത്തി​നും ജീ​വി​ത​പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കു പ്ര​ധാ​ന പ​രി​ഗ​ണ​ന കു​ടും​ബ​ങ്ങ​ൾ കൊ​ടു​ക്കാ​റു​ണ്ട്. ഇ​തി​നു പി​ന്നി​ൽ സാ​മൂ​ഹി​ക​വും വൈ​ദ്യ​ശാ​സ്ത്ര​പ​രവു​മാ​യ ചി​ല കാ​ര്യ​ങ്ങ​ളും പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കാ​റു​ണ്ട്.

പു​രു​ഷ​നെ കു​ടും​ബ​ത്തി​ന്‍റെ നാ​ഥ​നും നേ​താ​വു​മാ​യി ക​രു​തി​പ്പോ​രു​ന്ന വീ​ക്ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​തെ​ന്നു പ​റ​യാം. മു​തി​ർ​ന്ന​യാ​ൾ​ക്കു മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ല​ഭി​ക്കു​ന്ന സ്വാ​ധീ​ന​വും അ​ധി​കാ​ര​വും ഇ​തി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​കാം.

അ​തോ​ടൊ​പ്പം സ്ത്രീ​ക​ളി​ൽ പു​രു​ഷ​നേ​ക്കാ​ൾ നേ​ര​ത്തെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​പ്രാ​യ​വ്യ​ത്യാ​സം അ​തി​നെ പ​രി​ഹ​രി​ക്കു​മെ​ന്ന വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

സ്ത്രീ​ക​ൾ ഏ​റെ​പ്പേ​രും ത​ന്നേ​ക്കാ​ൾ പ്രാ​യം അ​ല്പം കൂ​ടി​യ ആ​ളെ​യാ​ണ് ഭ​ർ​ത്താ​വാ​യി ഇ​ഷ്ട​പ്പെ​ടു​ന്ന​തും.

എ​ന്നാ​ൽ, ഈ ​പ്രാ​യ​വ്യ​ത്യാ​സം വ​ള​രെ​ക്കൂ​ടു​ന്ന​തും ന​ന്ന​ല്ല. ഇ​പ്പോ​ഴും വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ചു ന​ട​ത്തു​ന്ന ക​ല്യാ​ണ​ങ്ങ​ൾ എ​ല്ലാം ത​ന്നെ ഈ ​നാ​ട്ടു​ന​ട​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​ശ​സ്ത​ർ നി​ര​വ​ധി

അ​തേ​സ​മ​യം, ത​ന്നേ​ക്കാ​ൾ പ്രാ​യം കൂ​ടി​യ സ്ത്രീ​യെ വി​വാ​ഹം ചെ​യ്ത നി​ര​വ​ധി പേ​രു​ണ്ട്. പ്ര​ശ​സ്ത​രാ​ണ് ഇ​വ​രി​ൽ പ​ല​രും. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ മു​ത​ൽ നി​ര​വ​ധി പേ​ർ ത​ന്നേ​ക്കാ​ൾ പ്രാ​യം കൂ​ടി​യ പ​ങ്കാ​ളി​യെ സ്വീ​ക​രി​ച്ചു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​തി​ൽ എ​ല്ലാ​വ​രും ത​ന്നെ പ്ര​ണ​യ വി​വാ​ഹം ആ​യി​രു​ന്നു​വെ​ന്ന​താ​ണ് കൗ​തു​ക​ക​രം. ഷേ​ക്സ്പീ​രി​യ​ൻ മാ​ര്യേ​ജ് എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടാ​റു​ണ്ട്.

കാ​ര​ണം വി​വാ​ഹം ക​ഴി​ക്കു​ന്പോ​ൾ ഷേ​ക്സ്പി​യ​റി​ന് പ​തി​നെ​ട്ടും ജീ​വി​ത​പ​ങ്കാ​ളി ആ​നി​ക്ക് 26ഉം ​ആ​യി​രു​ന്നു പ്രാ​യം. ഭാ​ര്യ​യ്ക്കു പ്രാ​യം കൂ​ടു​ത​ലു​ള്ള ഇ​ന്ത്യ​യി​ലെ ചി​ല സി​നി​മാ ദ​ന്പ​തി​ക​ളെ നോ​ക്കാം.

1. ഷി​രി​ഷ് കു​ന്ദേ​ർ-​ഫ​റാ ഖാ​ൻ:

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​രം​ഗ​ത്ത‌ു പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​രി​ഷ് കു​ന്ദേ​റി​ന് ഭാ​ര്യ ഫ​റാ ഖാ​നു​മാ​യും എ​ട്ട് വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. 2004 ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. മെ​യി​ൻ ഹൂ​ണ്‍ നാ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്.

2. കു​നാ​ൽ കെ​മ്മു-​സോ​ഹ അ​ലി​ഖാ​ൻ:

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ കു​നാ​ൽ കെ​മ്മു​വും സോ​ഹ അ​ലി​ഖാ​നും 2015 ലാ​ണ് വി​വാ​ഹി​ത​രാ​കു​ന്ന​ത്. കു​നാ​ൽ കെ​മ്മു സോ​ഹ അ​ലി​ഖാ​നെ​ക്കാ​ൾ അ​ഞ്ചു വ​യ​സി​നു ഇ​ള​യ​താ​ണ്.

3. പ്രി​യ​ങ്ക ചോ​പ്ര-​നി​ക് ജോ​നാ​സ്:

ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യും അ​മേ​രി​ക്ക​ൻ പാ​ട്ടു​കാ​ര​ൻ നി​ക് ജോ​നാ​സും ത​മ്മി​ൽ പ​ത്തു വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്.

4. സെ​റീ​ന വ​ഹാ​ബ്-​ആ​ദി​ത്യ പ​ഞ്ചോ​ളി:​

ആ​ദി​ത്യ പ​ഞ്ചോ​ളി സെ​റീ​ന വ​ഹാ​ബി​നെ​ക്കാ​ൾ ആ​റു വ​യ​സി​നു ഇ​ള​യ​താ​ണ്. ക​ള​ങ്ക് കാ ​ടി​ക എ​ന്ന ചി​ത്ര​ത്തി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 1986 ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

5. പ​ർ​മീ​ത് സേ​തി-​അ​ർ​ച്ച​ന പു​ര​ണ്‍ സിം​ഗ്:

ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക അ​ർ​ച്ച​ന പു​ര​ണ്‍ സിം​ഗ് ഭ​ർ​ത്താ​വും ന​ട​നു​മാ​യ പ​ർ​മീ​ത് സേ​തി​യും ത​മ്മി​ൽ ഏ​ഴു വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്.

6.സു​നി​ൽ ദ​ത്ത്- ന​ർ​ഗീ​സ്:

ബോ​ളി​വു​ഡ് ന​ട​ൻ സു​നി​ൽ ദ​ത്തി​ന്‍റെ ജീ​വി​ത പ​ങ്കാ​ളി ന​ർ​ഗീ​സ് ദ​ത്ത് സു​നി​ൽ ദ​ത്തി​നെ​ക്കാ​ൾ ഒ​രു വ​യ​സി​നു മൂ​ത്ത​താ​ണ്. മ​ദ​ർ ഇ​ന്ത്യ​യു​ടെ സെ​റ്റി​ൽ​വ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്.

ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ വ​ലി​യ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. സു​നി​ൽ ദ​ത്ത് ന​ർ​ഗീ​സി​നെ ഈ ​അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷി​ച്ചു. പി​ന്നീ​ട് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. ന​ട​ൻ സ​ഞ്ജ​യ് ദ​ത്ത്, പ്രി​യ​ങ്ക, ന​മ്ര​ത എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

7. ക​ര​ണ്‍ സിം​ഗ് ഗ്രോ​വ​ർ-​ബി​പാ​ഷ ബ​സു:

2016 ലാ​ണ് ബോ​ളു​വു​ഡ് ന​ട​ൻ ക​ര​ണ്‍ സിം​ഗ് ഗ്രോ​വ​ർ ത​ന്നെ​ക്കാ​ൾ മൂ​ന്നു വ​യ​സി​നു മൂ​ത്ത ബി​പാ​ഷ ബ​സു​വി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. 2015 ൽ ​ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച എ​ലോ​ണ്‍ എ​ന്ന സി​നി​മ സെ​റ്റി​ലാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്.

8. അ​ഭി​ഷേ​ക് ബ​ച്ച​ൻ-​ഐ​ശ്വ​ര്യ റാ​യ്:

ജൂ​ണി​യ​ർ ബ​ച്ച​ൻ 2007ലാ​ണ് ര​ണ്ടു വ​യ​സി​നു മു​തി​ർ​ന്ന ഐ​ശ്വ​ര്യ റാ​യി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ആ​രാ​ധ്യ​യാ​ണ് ഇ​രു​വ​രു​ടെ​യും മ​ക​ൾ.

9. സെ​യ്ഫ് അ​ലി​ഖാ​ൻ- അ​മൃ​ത സിം​ഗ്:

സെ​യി​ഫ് അ​ലി​ഖാ​ൻ മു​ൻ ഭാ​ര്യ അ​മൃ​ത സിം​ഗി​നേ​ക്കാ​ൾ 12 വ​യ​സി​ന് ഇ​ള​യ​താ​യി​രു​ന്നു. 1991ൽ ​വി​വാ​ഹം ക​ഴി​ച്ച ഇ​രു​വ​രും 2004ൽ ​വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി. സാ​റ അ​ലി​ഖാ​ൻ. ഇ​ബ്രാ​ഹിം അ​ലി​ഖാ​ൻ എന്നി​വ​രാ​ണ് ഇ​രു​വ​രു​ടെ​യും മ​ക്ക​ൾ. സെ​യി​ഫ് അ​ലി​ഖാ​ൻ പി​ന്നീ​ട് ക​രീ​ന ക​പൂ​റി​നെ വി​വാ​ഹം ചെ​യ്തു.

10. ഫ​ർ​ഹാ​ൻ അ​ക്ത​ർ- അ​ഥു​ണ ബാ​ബ​നി:

ബോ​ളി​വു​ഡ് ന​ട​ൻ ഫ​ർ​ഹാ​ൻ അ​ക്ത​റും മു​ൻ ഭാ​ര്യ​യും ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റും അ​വ​താ​ര​ക​യു​മാ​യ അ​ഥു​ണ ബാ​ബ​നി​യും ത​മ്മി​ൽ ആ​റു വ​യ​സി​നു വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. 2000 ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും പി​ന്നീ​ട് വേ​ർ​പി​രി​ഞ്ഞു.

11. അ​ർ​ജു​ൻ റാം​പാ​ൽ-​മെ​ഹ​ർ ജെ​സി​യ:

ന​ട​നും മോ​ഡ​ലു​മാ​യ അ​ർ​ജു​ൻ റാം​പാ​ലി​ന് മു​ൻ ഭാ​ര്യ​യും മോ​ഡ​ലു​മാ​യ മെ​ഹ​ർ ജെ​സി​യ​യെ​ക്കാ​ൾ ര​ണ്ടു വ​യ​സു കു​റ​വാ​ണ്. 1998 ൽ ​വി​വാ​ഹം ക​ഴി​ച്ച ഇ​രു​വ​രും അ​ടു​ത്ത​യി​ടെ വി​വാ​ഹ​മോ​ചി​ത​രാ​യി.

12. ധ​നു​ഷ്- ഐ​ശ്വ​ര്യ:

ത​മി​ഴ് ന​ട​ൻ ധ​നു​ഷ് വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത് ര​ജ​നീ​കാ​ന്തി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ​യെ​യാ​ണ്. ഐ​ശ്വ​ര്യ​യെ​ക്കാ​ൾ ഒ​രു വ​യ​സി​നു ഇ​ള​യ​താ​ണ് ധ​നു​ഷ്. -എൻ.ജെ

 

Related posts

Leave a Comment