അധികൃതരുടെ നിബന്ധനകള്‍ക്ക് ഇവിടെ വിലയില്ല! നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി സ​ഞ്ചാ​രി​ക​ൾ​ക്ക് സ​ർ​ഫ് ബോ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി

വി​ഴി​ഞ്ഞം: നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി കോ​വ​ളം ബീ​ച്ചി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് സ​ർ​ഫ് ബോ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി.

ബോ​ർ​ഡു​മാ​യി തി​ര​മു​റി​ച്ച് ക​ട​ന്ന ശേ​ഷം തി​രി​കെ​യെ​ത്താ​ൻ ക​ഴി​യാ​തെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി പേ​രെ അ​ടു​ത്ത കാ​ല​ത്താ​യി ര​ക്ഷി​ക്കേ​ണ്ടി വ​ന്നെ​ന്ന് ലൈ​ഫ് ഗാ​ർ​ഡു​മാ​ർ പ​റ​യു​ന്നു.

നീ​ന്താ​ന​റി​യാ​വു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ​മു​ള്ള​വ​ർ​ക്കും മാ​ത്രം ബോ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന അ​ധി​കൃ​ത​രു​ടെ നി​ബ​ന്ധ​ന​ക​ൾ​ക്കും ഇ​വി​ടെ വി​ല​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന​ക​ട​ലൊ​ഴു​ക്കും തി​ര​യ​ടി​യും ക​ണ​ക്കി​ലെ​ടു​ക്കാ​തെ നീ​ന്താ​ന​റി​യാ​ത്ത മ​ല​യാ​ളി​ക​ൾ​ക്കും ഉ​ത്ത​രേ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കും ബോ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

മ​ണി​ക്കൂ​റി​ന് 150 രൂ​പ വ​രെ​യീ​ടാ​ക്കു​ന്ന സം​ഘം സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​ക്ക് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ക്ഷേ​പം.

Related posts

Leave a Comment