ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പീഡനങ്ങളില്‍ ഇരയ്‌ക്കൊപ്പം നിന്ന വൃന്ദ കാരാട്ട് സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നം വന്നപ്പോള്‍ ഇരയായ സ്ത്രീയെ വിട്ട് വേട്ടക്കാരനൊപ്പം നിന്നു, സിപിഎം നേതാവ് വൃന്ദ കാരാട്ടിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്കിയ പീഡന പരാതി ഒതുക്കിയതില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗ വൃന്ദ കാരാട്ടിനും പങ്ക്. എംഎല്‍എയ്‌ക്കെതിരേയ ആദ്യം സംസ്ഥാന സിപിഎമ്മിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം വരാത്തതിനാല്‍ വൃന്ദയെ സമീപിക്കുകയായിരുന്നു. ഇന്ത്യയില്‍ പലയിടത്തും ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കു വേണ്ടി രംഗത്തെത്തിയിട്ടുള്ള വൃന്ദ പക്ഷേ സ്വന്തം പാര്‍ട്ടിക്കാരിയെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

പീഡനപരാതി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു ലഭിച്ചതോടെയാണ് അന്വേഷണം നടത്താന്‍ സംസ്ഥാന ഘടകം തീരുമാനിച്ചത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇ-മെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.

മണല്‍ മാഫിയയുടെ അടക്കം പിന്തുണയുള്ള എംഎല്‍എയ്ക്കെതിരായ പരാതി ഒതുക്കാന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ശ്രമം നടക്കുന്നതായും പരാതിയില്‍ യുവതി ആരോപിക്കുന്നു. തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.

ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പാലക്കാട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് യെച്ചൂരിയെ സമീപിച്ചത്. ജില്ലാ കമ്മറ്റിയിലുള്ളവര്‍ക്ക് പരാതി നല്‍കിയപ്പോള്‍ എംഎല്‍എയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്. വളരെ ലാഘവത്തോടെയാണ് എംഎല്‍എയ്‌ക്കെതിരായ പരാതി കൈകാര്യം ചെയ്തത്.

Related posts