ഗുരുവായൂരിലെ റോഡിൽ അധികാരികളുടെ വാരിക്കുഴി; അപകടം ഒഴിവാക്കാൻ കുഴികൾക്ക് മുകളിൽ അ​പാ​യ സൂ​ച​ന നല്‌കി ഓട്ടോ ഡ്രൈവർമാർ

ഗു​രു​വാ​യൂ​ർ: ​റോ​ഡി​ന് ന​ടു​വി​ൽ അ​പ​ക​ട​കു​ഴി​ക​ൾ തീ​ർ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ർ അ​തോ​റ​റ്റി​യും നാ​ട്ടു​കാ​രേ​യും തീ​ർ​ഥാ​ട​ക​രേ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.​ ഡ്രൈ​ർ​മാ​രു​ടെ ക​ണ്ണു തെ​റ്റി​യാ​ൽ വാ​ഹ​നം കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സ്ഥി​തി​യി​ലാ​ണ് ഗു​രു​വാ​യൂ​രി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ.​

അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മാ​ൻ​ഹോ​ൾ ടാ​ങ്കി​ന്‍റെ സീ​ൽ ചെ​യ്ത കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നാ​ണ് കു​ഴി​ക​ൾ രൂ​പ​പെ​ട്ടി​ട്ടു​ള്ള​ത്.​ കി​ഴ​ക്കേ​ന​ട ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലാ​ണ് വ​ൻ കു​ഴി. പ​രി​സ​ര​ത്തെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ഇ​തി​നു മു​ക​ളി​ൽ അ​പാ​യ സൂ​ച​ന വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ടു പോ​വു​ക​യാ​ണ്.

കു​ഴി​ക്കു മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നു പോ​യ​തി​നെ തു​ട​ർ​ന്ന് ക​ന്പി​ക​ളാ​ണ് പു​റ​ത്തേ​ക്ക് നി​ൽ​ക്കു​ന്ന​ത്. മാ​ൻ​ഹാ​ളി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​ന് അ​ട​ച്ചു സീ​ൽ ചെ​യ്ത കോ​ണ്‍​ക്രീ​റ്റു​ക​ൾ വാ​ട്ട​ർ അ​തോ​റ​റ്റി പൊ​ളി​ച്ച​തോ​ടെ​യാ​ണ് മാ​ൻ​ഹോ​ളി​ന്‍റെ ഭാ​ഗ​ത്ത കു​ഴി​ക​ൾ രൂ​പ​പെ​ട്ട​ത്.

ബ​സ് സ്റ്റാ​ന്‍ഡ്, തെ​ക്കേ​ന​ട, റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വ​ടി​ങ്ങ​ളി​ലെ​ല്ലാം കു​ഴി​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

​മു​ൻപ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്നുള്ള പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്് മാ​ൻ ഹാ​ൾ ടാ​ങ്കു​ക​ൾ അ​ട​ച്ചു സീ​ൽ ചെ​യ്ത​ത്.​ഇ​താ​ണ് വാ​ട്ട​ർ അ​തോ​റ്റി വീ​ണ്ടും തു​റ​ന്ന​ത്.

Related posts