പകൽ സമയത്ത് വീട് അടച്ചിട്ട് വാറ്റും  ,രാത്രിയായാൽ കച്ചവടം കുടുംബസമേതം വാഹനത്തിൽ സഞ്ചരിച്ച്; കായംകുളത്തെ  കുടുംബ വാറ്റുകാരൻ അനന്തുവിനെ  പൊക്കിയപ്പോൾ…


കാ​യം​കു​ളം : ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ സ്പെ​ഷൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ കാ​യം​കു​ളം എ​ക്സൈെ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ 650 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

കാ​യം​കു​ളം കീ​രി​ക്കാ​ട് ക​ണ്ണം​മ്പ​ള്ളി ഭാ​ഗം ല​ക്ഷ്മി സ​ദ​ന​ത്തി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ചി​ങ്ങോ​ലി സ്വ​ദേ​ശി​യാ​യ കാ​വി​ൽ വീ​ട്ടി​ൽ അ​ന​ന്ത​കു​മാ​റും കു​ടും​ബ​വു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

​ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ൻ​തോ​തി​ൽ വ്യാ​ജ ചാ​രാ​യം ഉ​ത്പാ​ദി​പ്പി​ച്ചു വ​ന്ന​തെ​ന്ന് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നീ​ർ​ഷ പ​റ​ഞ്ഞു.പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വീ​ട് അ​ട​ച്ചി​ട്ട് ചാ​രാ​യം ഉ​ത്പാ​ദി​പ്പി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്ത് ഇ​ട​പാ​ടുകാ​ർ​ക്ക് ചാ​രാ​യം എ​ത്തി​ച്ച് കൊ​ടു​ക്കു​ക​യാ​ണ് പ​തി​വെ​ന്നും എ​ക്സൈ​സ് ക​ണ്ടെ​ത്തി .

പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും എ​ക്സൈ​സ് ഇ​ൻ​സ്പെക്ട​ർ അ​റി​യി​ച്ചു. പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ കൊ​ച്ചു കോ​ശി, സു​നി​ൽ കു​മാ​ർ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) ഓം​കാ​ർ നാ​ഥ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ റ​ഫീ​ഖ് ,വി​പി​ൻ, ദീ​പു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment