പഴഞ്ചൊല്ലില്‍ പതിരുണ്ട്, ആപ്പിള്‍ കഴിച്ചാല്‍ തടി കേടാകും, വിപണിയിലെത്തുന്ന ആപ്പിളില്‍ മെഴുകിന്റെ അംശം അപകടകരമായ നിലയില്‍

jryjryjrദിവസേന ഒരാപ്പിള്‍ കഴിച്ചാല്‍ ഡോക്ടറുടെ സാന്നിധ്യം ഒഴിവാക്കാമെന്നാണ് പ്രമുഖ ഇംഗ്ലീഷ് പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്. അതങ്ങനെയാണ് താനും. ഈ ലോകത്തേയ്ക്കും വച്ച് ഏറ്റവും ഗുണസമ്പന്നമായ ഫലമാണ് ആപ്പിള്‍. വലിയ തോതില്‍ നാരും ജലവും അടങ്ങിയിട്ടുള്ള ആപ്പിള്‍ ആരോഗ്യത്തിനും ദഹനത്തിനും അത്യുത്തമമാണ്. ജനപ്രിയ ഫലമായ ആപ്പിള്‍ എല്ലാ ജനവിഭാഗവും ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ നാം കഴിക്കുന്ന ആപ്പിളില്‍ മെഴുകുകൊണ്ടുള്ള ആവരണം അടങ്ങിയിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം. വളരെ നേരിയ തോതില്‍ മെഴുകുപോലുള്ള ഒരാവരണം ആപ്പിളില്‍ സാധാരണ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കില്ല.

പക്ഷേ ഇന്നത്തെ കച്ചവടക്കാരില്‍ പലരും അനാവശ്യമായി ആപ്പിളുകളില്‍ കൃത്രിമമായി മെഴുക് കൊണ്ടുള്ള ആവരണം നിര്‍മ്മിക്കാറുണ്ട്. ദീര്‍ഘനാളത്തേയ്ക്ക് ആപ്പിളുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ മെഴുക് ആപ്പിളുകളില്‍ ഉരുക്കി ചേര്‍ക്കുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമായ ഒട്ടുമിക്ക ആപ്പിളുകളിലും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ മെഴുകിന്റെ സാന്നിധ്യം ഉണ്ട്. ഇത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. കൂടാതെ നിരന്തരമായ ഉപയോഗം കാന്‍സറിലേയ്ക്ക് വരെ നയിക്കാം. ഇത്തരത്തില്‍ മെഴുകില്‍ പൊതിഞ്ഞാല്‍ ഒരു വര്‍ഷത്തേയ്ക്ക് വരെ ആപ്പിളുകള്‍ കേടുകൂടാതെ സൂക്ഷിക്കാനാവും.

ആപ്പിളുകള്‍ കൂടുതല്‍ ഫ്രഷായും നിറമുള്ളതായും കാണപ്പെടുന്നതിന് വേണ്ടിയാണ് മെഴുകില്‍ പൊതിയുന്നത്. ബാക്ടീരിയകള്‍, ഈച്ച, പ്രാണികള്‍ തുടങ്ങിയവയുടെ ആക്രമണം തടയുന്നതിനായും മെഴുക് പഴങ്ങളില്‍, പ്രത്യേകിച്ച് ആപ്പിളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ആപ്പിളുകളില്‍ മെഴുക് അമിതമായി പ്രയോഗിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ആപ്പിളുകള്‍ വാങ്ങിക്കുമ്പോള്‍ കൃത്യമായി പരിശോധിച്ചതിന്‌ശേഷം വേണമെന്നാണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്ന വീഡിയോ സൂചിപ്പിക്കുന്നത്.

Related posts