60 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്നുള്ള ഉറപ്പ് നല്‍കിയിട്ടും..! ജാ​ഗ്ര​താ നി​ർ​ദേ​ശം ലം​ഘി​ച്ചു വി​വാ​ഹം ന​ട​ത്തി​യ​വ​ർ​ക്ക് എട്ടിന്റെപണി; സംഭവം ആലപ്പുഴയില്‍

ആ​ല​പ്പു​ഴ : കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് വി​വാ​ഹം വി​പു​ല​മാ​യി ന​ട​ത്തി​യ​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ ടൗ​ൺ ഹാ​ളി​ൽ ക​ഴി​ഞ്ഞ 15 നു ​ന​ട​ന്ന ആ​ല​പ്പു​ഴ പ​വ​ർ​ഹൗ​സ് വാ​ർ​ഡി​ൽ ആ​റാ​ട്ടു​വ​ഴി തു​ണ്ടു​പ​റ​മ്പി​ൽ ഷ​മീ​ർ അ​ഹ​മ്മ​ദി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തി​യ​ത്.

വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ൾ കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഷ​മീ​ർ അ​ഹ​മ്മ​ദി​ന് അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ നേ​ര​ത്തെ ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

കൂ​ടാ​തെ 13 ന് ​ത​ഹ​സി​ൽ​ദാ​ർ നേ​രി​ട്ടെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണു​ക​യും 60 പേ​രി​ൽ കൂ​ടു​ത​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു​ള്ള ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ആ​ർ​ഡി​ഒ സ​ന്തോ​ഷ് കു​മാ​റും വി​വാ​ഹ ച​ട​ങ്ങു​കൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

ഹാ​ൾ ബു​ക്ക് ചെ​യ്ത​തി​നു ചെ​ല​വാ​യ തു​ക ഷ​മീ​ർ അ​ഹ​മ്മ​ദി​ന് തി​രി​ച്ചു ന​ൽ​കാ​നും ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ 60 പേ​രി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന ഉ​റ​പ്പ് പാ​ടെ തെ​റ്റി​ച്ചു​കൊ​ണ്ട് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പോ​ലും സ്വീ​ക​രി​ക്കാ​തെ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് വി​വാ​ഹ​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന​ത്.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​ടെ സ​ഹാ​യ​ത്തോ​ടെ മൈ​ക്ക് അ​നൗ​ൺ​സ്‌​മെ​ന്‍റ് ന​ട​ത്തി​യാ​ണ് ജ​ന​ങ്ങ​ളെ പി​രി​ച്ചു വി​ട്ട​ത്.

തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ത​ഹ​സി​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ഷ​മീ​ർ അ​ഹ​മ്മ​ദി​നെ​തി​രേ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts

Leave a Comment