ഫണ്ടില്ല! ക്ലാ​സ് മു​റി​ക​ൾ പെ​യി​ന്‍റ് ചെ​യ്ത് അ​ധ്യാ​പ​ക​ർ; അ​ഭി​ന​ന്ദ​ന​വു​മാ​യി എം​എ​ൽ​എ

റാ​ന്നി : സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ക്ലാ​സ്മു​റി​ക​ൾ പെ​യി​ന്‍റ് ചെ​യ്ത് നാ​ടി​ന് മാ​തൃ​ക​യാ​യ അ​ധ്യാ​പ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നു​മാ​യി രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ നേ​രി​ട്ടെ​ത്തി.

റാ​ന്നി പെ​രു​നാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ എ​ത്തി​യാ​ണ് അ​ധ്യാ​പ​ക​രെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ച​ത്. എം​എ​ൽ​എ​യോ​ടൊ​പ്പം മ​ന്ത്രി ഡോ. ​ടി. എം. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തി​ച്ചേ​ർ​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ കോ-ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് വ​ള്ളി​ക്കോ​ട്, ബി​ആ​ർ​സി റാ​ന്നി കോ-ഓ​ർ​ഡി​നേ​റ്റ​ർ ബി​നു കെ. ​സാം എ​ന്നി​വ​രും സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ അ​ഭി​ന​ന്ദി​ച്ചു.

ക്ലാ​സ്മു​റി​ക​ൾ പെ​യി​ന്‍റ് ചെ​യ്യാ​ൻ ഫ​ണ്ട് ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന 12000 രൂ​പ​യും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ശേ​ഖ​രി​ച്ച പ​ണ​വും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ക്ലാ​സു​ക​ൾ വൃ​ത്തി​യാ​ക്കി​യ​ത്.‌

Related posts

Leave a Comment