24 മണിക്കൂറിൽ വിവാഹം ! ച​ണ്ഡീ​ഗ​ഢി​ൽ ദ​മ്പ​തി​ക​ൾ ഒറ്റ ദിവസംകൊണ്ട് വിവാഹം കഴിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഒ​റ്റ ദി​വ​സം​കൊ​ണ്ട് വി​വാ​ഹം ന​ട​ത്താ​ൻ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മോ ? എ​ന്നാ​ൽ അ​ത് തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. വെ​റും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​ത്തി​യ വി​വാ​ഹ​മാ​ണ് തം​രം​ഗം.

ച​ണ്ഡീ​ഗ​ഢി​ൽ ദ​മ്പ​തി​ക​ൾ മാ​താ​പി​താ​ക്ക​ളെ​പ്പോ​ലും അ​റി​യി​ക്കാ​തെ, കേ​വ​ലം 30 അ​തി​ഥി​ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് പെ​ട്ടെ​ന്ന് വി​വാ​ഹം ന​ട​ത്തി​യ​ത്. മാ​സ​ങ്ങ​ൾ നീ​ളു​ന്ന പ്ലാ​നിം​ഗും വ​ലി​യ ഒ​രു​ക്ക​ങ്ങ​ളും ഒ​ഴി​വാ​ക്കി ല​ളി​ത​മാ​യി വി​വാ​ഹം ക​ഴി​ക്കാ​ൻ വ​ധു​വാ​യ ആ​കാ​ൻ​ക്ഷ വ​ർ​മ്മ​യാ​ണ് ആ​ദ്യം തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​പ്പോ​ൾ ത​ന്നെ അ​ന്നു​ത​ന്നെ അ​ത് ന​ട​ത്തി​ക്കൂ​ടെ എ​ന്ന് വ​ധു ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ധു​വി​ന്‍റെ ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച​പ്പോ​ൾ വ​ര​നും , അ​തു​പോ​ലെ ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളും വി​വാ​ഹ​ത്തി​ന് സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ചു.

ആ​ഡം​ബ​ര​ങ്ങ​ൾ എ​ല്ലാം ഒ​ഴി​വാ​ക്കി വ​ള​രെ ല​ളി​ത​വും ഒ​രു ചെ​റി​യ ച​ട​ങ്ങ് മാ​ത്ര​മാ​യി വെ​റും 30 അ​തി​ഥി​ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. അ​നാ​വ​ശ്യ സ​മ​ർ​ദ്ദ​ങ്ങ​ളും കോ​ലാ​ഹ​ല​ങ്ങ​ളും ഇ​ല്ലാ​തെ സ്നേ​ഹ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് ല​ളി​ത​മാ​യ രീ​തി​യി​ൽ വി​വാ​ഹം ന​ട​ത്താ​മെ​ന്ന് ഈ ​ദ​മ്പ​തി​ക​ൾ തെ​ളി​യി​ച്ചു.

ആ​കാ​ൻ​ക്ഷ വ​ർ​മ്മ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം ഹാ​ൻ​ഡി​ലി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​ക​ൾ​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​റ്റാ​രേ​ക്കാ​ളും ഉ​പ​രി​യാ​യി എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് പോ​ലും ഇ​തി​നെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് താ​രം ത​ന്‍റെ പോ​സ്റ്റി​ൽ കു​റി​ച്ച​ത്.

 

 

Related posts

Leave a Comment