ഭാ​ര​ത​പ്പു​ഴ​യി​ലും ശു​ദ്ധ​ജ​ല​മി​ല്ല; കു​ടി​വെ​ള്ള​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യും വ​റ്റി​വ​ര​ളു​ന്നു, യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ചാ​ലെ​ടു​ത്ത് ത​ട​യ​ണ​യി​ൽ വെ​ള്ള​മെ​ത്തി​ച്ചു. രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യി​ൽ പു​ഴ നീ​ർ​ച്ചാ​ലാ​യി മാ​റി​തു​ട​ങ്ങി. കൊ​ടും​ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​ക​യാ​ണ്.

ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഭാ​ര​ത​പ്പു​ഴ ത​ട​യ​ണ​യി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ ചാ​ലെ​ടു​ത്താ​ണ് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. വേ​ന​ലി​ൽ പു​ഴ വ​ര​ണ്ട​തോ​ടെ ത​ട​യ​ണ​യി​ലും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​താ​യ സ്ഥി​തി​യാ​ണ്. പു​ഴ​യി​ലെ കി​ണ​റു​ക​ൾ​ക്ക് സ​മീ​പ​ത്തേ​ക്കാ​ണ് ചാ​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ല​മ്പു​ഴ ഡാം ​തു​റ​ന്നി​രു​ന്നു. ഈ ​വെ​ള്ള​മെ​ത്തു​മ്പോ​ൾ സം​ഭ​രി​ക്കാ​നാ​യാ​ണ് കി​ണ​റു​ക​ൾ​ക്ക് സ​മീ​പ​ത്തേ​ക്ക് ചാ​ലെ​ടു​ത്ത​ത്. ര​ണ്ടാ​ഴ്ച​ത്തേ​ക്കു​ള്ള വെ​ള്ളം മാ​ത്ര​മേ ത​ട​യ​ണ​യി​ലു​ള്ളൂ എ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി ന​ൽ​കു​ന്ന വി​വ​രം. മ​ല​മ്പു​ഴ ഡാം ​തു​റ​ന്ന് വെ​ള്ളം​വി​ട്ടെ​ങ്കി​ലും നാ​ലു ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കും വെ​ള്ളം ഷൊ​ർ​ണൂ​രെ​ത്താ​ൻ.

ഷൊ​ർ​ണൂ​ർ ത​ട​യ​ണ​യി​ലേ​ക്കെ​ത്തു​ന്ന​തി​ന് മു​മ്പ് കി​ണ​റു​ക​ൾ​ക്ക് സ​മീ​പ​ത്തേ​ക്കെ​ത്തി​ച്ച് വെ​ള്ളം സം​ഭ​രി​ക്കാ​നാ​ണ് പു​ഴ​യി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ചാ​ലെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പൈ​പ്പു​ക​ളി​ലൂ​ടെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി കു​ടി​വെ​ള​ള​വി​ത​ര​ണം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. പൈ​പ്പി​ലൂ​ടെ വെ​ള്ള​മെ​ത്താ​ത്ത മേ​ഖ​ല​ക​ളി​ലേ​ക്ക് ടാ​ങ്ക​ർ ലോ​റി​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ലേ​ക്കും പൈ​പ്പ് വ​ഴി വെ​ള്ളം ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ ച​ള​വ​റ പ​ഞ്ചാ​യ​ത്തി​ലേ​ക്കും ഷൊ​ർ​ണൂ​ർ സ​മ​ഗ്ര​കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് ടാ​ങ്ക​റി​ൽ വെ​ള്ളം ന​ൽ​കു​ന്ന​ത്. മാ​ത്ര​മ​ല്ല തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ഴ​യോ​ര​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഷൊ​ർ​ണൂ​ർ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ട​യ​ണ​യി​ൽ​നി​ന്നാ​ണ് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്

ത​ട​യ​ണ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. മ​ണ​ലു​ള്ള​തി​നാ​ൽ ത​ട​യ​ണ​യു​ടെ സം​ഭ​ര​ണ​ശേ​ഷി​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​ണ​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ആ​ഴ​ത്തി​ൽ വെ​ള​ളം സം​ഭ​രി​ക്കാ​നാ​യാ​ൽ കു​ടി​വെ​ള്ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​ഴ ഇ​നി​യും ല​ഭി​ക്കാ​ത്ത​പ​ക്ഷം കു​ടി​വെ​ള്ള​ക്ഷാ​മം ഇ​നി​യും രൂ​ക്ഷ​മാ​വും.

Related posts

Leave a Comment