ആ​ദ്യ​രാ​ത്രി ക​ഴി​ഞ്ഞ് വധുവിന്റെ വീട്ടുകാര്‍ക്ക് മുട്ടന്‍പണി നല്‍കി യുവാവ് മുങ്ങി! യുവാവിനെ പൊക്കിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും; സംഭവം ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: ആ​ദ്യ​രാ​ത്രി​ക്ക് പി​റ്റേ​ന്ന് വ​ധു​വി​ന്‍റെ സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.

കാ​യം​കു​ളം തേ​ക്ക​ട​ത്ത് ത​റ​യി​ല്‍ അ​സ്ഹ​റു​ദീ​ന്‍ റ​ഷീ​ദ്(30)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ധു​വി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​നു​വ​രി 30ന് ​ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര എ​സ്എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു അ​സ്ഹ​റു​ദീ​നും പ​ഴ​കു​ളം സ്വ​ദേ​ശി​നി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

തു​ട​ര്‍​ന്ന് ആ​ദ്യ​രാ​ത്രി വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍ ഇ​വ​ര്‍ ചി​ല​വി​ട്ടു. പു​ല​ര്‍​ച്ച മൂ​ന്നോ​ടെ സു​ഹൃ​ത്തി​ന് അ​പ​ക​ടം പ​റ്റി​യെ​ന്നും താ​ന്‍ ചെ​ന്ന് സു​ഹൃ​ത്തി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് യു​വാ​വ് വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും പോ​യി.

കു​റ​ച്ച് സ​മ​യം ക​ഴി​ഞ്ഞ് ഇ​യാ​ളെ വി​ളി​ച്ചു​വെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ സ്വ​ര്‍​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യി.

ഇ​തി​നു പി​ന്നാ​ലെ വ​ര​ന്‍റെ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച വ​ധു​വി​ന്‍റെ പി​താ​വ് അ​ടൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് ആ​ല​പ്പു​ഴ ചേ​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യി.

തു​ട​ര്‍​ന്ന് ആ​ദ്യ​ഭാ​ര്യ​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment