നാണക്കേട് ഒഴിവാക്കാം..!  കളഞ്ഞുകിട്ടിയ മോതിരവുമായി മുങ്ങിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ; സ്വയം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ  പൊക്കുമെന്ന് പോലീസ്

ത​ല​യോ​ല​പ്പ​റ​ന്പ്: സ്വ​ർ​ണ മോ​തി​രം ക​ള​ഞ്ഞു പോ​യെ​ന്നു പ​രാ​തി. പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ മോ​തി​രം ക​ള​ഞ്ഞു കി​ട്ടി​യ ആ​ളെ സി​സി​ടി​വി​യി​ൽ പി​ടി​കി​ട്ടി. മോ​തി​രം എ​ടു​ക്കു​ന്ന​തും പ്ലാ​സ്റ്റി​ക് കൂ​ടി​നു​ള്ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ട്. ക​ള​ഞ്ഞു കി​ട്ടി​യ മോ​തി​രം സ്വ​യം പോ​ലീ​സി​ന് കൈ​മാ​റു​മോ അ​തോ പോ​ലീ​സ് ആ​ളെ പി​ടി​കൂ​ട​ണോ എ​ന്നാ​ണ് ക​ണ്ട​റി​യേ​ണ്ട​ത്. എ​ന്താ​യാ​ലും ആ​ളെ പി​ടി​കി​ട്ടി​യ സ്ഥി​തി​ക്ക് ഇ​നി മോ​തി​രം കൊ​ടു​ത്ത് ത​ടി​ത​പ്പു​ക​യാ​വും ന​ല്ല​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​വി​ലെ 11ന് ​ത​ല​യോ​ല​പ്പ​റ​ന്പ് ഇ​ല്ലി​തൊ​ണ്ട് സ്വ​ദേ​ശി​യു​ടെ മോ​തി​ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ​ഷ​നു​സ​മീ​പ​മു​ള്ള വ​നി​താ ജൂ​വ​ല​റി​യി​ൽ നി​ന്നും മോ​തി​രം വാ​ങ്ങി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ ക​യ്യി​ൽ​നി​ന്നും താ​ഴെ വീ​ണു ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ മോ​തി​രം നോ​ക്കി​യെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല. തു​ട​ർ​ന്നു ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ മോ​തി​രം കി​ട്ടി​യ ആ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തു​കൂ​ടി ന​ട​ന്നു​പോ​യ ആ​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ന്നു​വ​ന്ന് റോ​ഡി​ൽ നി​ന്നും മോ​തി​രം എ​ടു​ത്ത് ക​യ്യി​ലു​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് കൂ​ടി​നു​ള്ളി​ലാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ള്ള​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ പി​ടി​ക്ക​പ്പെ​ടാ​നാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞു.

Related posts