കോട്ടയത്തെ വ്യത്യസ്തനായ  കള്ളൻ..! പോർച്ചിലിരിക്കുന്ന  വില കൂടിയ ബൈക്ക് വേണ്ട; വിറകുപുരയിലിരുന്ന പഴയ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോയി

പാമ്പാടി: വി​റ​കു​പു​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് ക​ള്ള​ൻ മോ​ഷ്ടി​ച്ചു. മാ​ന്തു​രു​ത്തി ചേ​ർ​ക്കാ​ട്ട് നി​ഥി​ൻ മാ​ത്യു​വി​ന്‍റെ ആ​ർ​എ​ക്സ് 100 മോ​ഡ​ൽ ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്. വി​ല കൂ​ടി​യ ബൈ​ക്ക് വീ​ടി​ന്‍റെ പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ള്ള​ൻ മോ​ഷ്ടി​ച്ച​ത് വി​റ​കു​പു​ര​യി​ലി​രു​ന്ന പ​ഴ​യ ബൈ​ക്കാ​ണ്.

12 വ​ർ​ഷം മു​ന്പ് നി​ഥി​ൻ വാ​ങ്ങി​യ ബൈ​ക്കാ​യി​രു​ന്നു ഇ​ത്. ബൈ​ക്കി​നോ​ടു​ള്ള ഹ​രം മൂ​ലം പ​ണി​ക​ൾ എ​ല്ലാം തീ​ർ​ത്ത് വിറകുപുരയിൽ സൂക്ഷിച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷണം പോ​യ ബൈ​ക്കി​ന് ന​ല്ല ഡി​മാ​ൻ​ഡു​ള്ള​താ​ണ്. ന​ല്ല വി​ല കൊ​ടു​ത്തും ആ​ളു​ക​ൾ വാ​ങ്ങാ​ൻ ത​യാ​റാ​ണ്. ആ​ർ​ക്കും വി​ൽ​ക്കാ​തെ കാ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്.

എ​റ​ണാ​കു​ള​ത്ത് ജോ​ലി​യാ​യ​തി​നാ​ൽ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് ഈ ​ബൈ​ക്ക് ഓ​ടി​ക്കാ​റു​ള്ള​ത്. കൂ​ടാ​തെ ര​ണ്ടു ബൈ​ക്കു​ക​ൾ കൂ​ടി വീ​ട്ടി​ലു​ണ്ട്. പോ​ർ​ച്ചി​ൽ ഇ​രി​ക്കു​ന്ന ഈ ​ബൈ​ക്ക് ക​ണ്ടി​ട്ടു വി​ൽ​ക്കു​ന്നോ എ​ന്ന ചോ​ദ്യ​വു​മാ​യി പ​ല​രും നേ​ര​ത്തേ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ആ​ളു​ക​ളു​ടെ ചോ​ദ്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണു ബൈ​ക്ക് വീ​ടി​നു പി​ന്നി​ലെ വി​റ​കു​പു​ര​യി​ൽ വ​ച്ച ശേ​ഷം ഹാ​ൻ​ഡി​ൽ പൂ​ട്ടു​ക​യും തു​ണി​ക​ൾ ഇ​ട്ട് ആ​രും കാ​ണാ​ത്ത​വി​ധം മൂ​ടു​ക​യും ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം നി​ഥി​ന്‍റെ മാ​താ​വ് മാ​ത്രം വീ​ട്ടി​ലു​ള്ള​പ്പോ​ഴാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. മ​തി​ൽ ചാ​ടി​ക്ക​ട​ന്നു ഗേ​റ്റ് തു​റ​ന്നി​ട്ട ശേ​ഷം ചു​മ​ന്നു റോ​ഡി​ലെ​ത്തി​ച്ച ബൈ​ക്കി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ഓ​ടി​ച്ചു കൊ​ണ്ടു​പോ​യെ​ന്നാ​ണു ക​രു​തു​ന്ന​ത്. പെ​ട്രോ​ൾ റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ന്ന​ത് പി​റ്റേ​ദി​വ​സം വീ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു .

Related posts