സൗന്ദര്യം കൂടിപ്പോയതാണോ എന്‍റെ കുഴപ്പം..!  വെള്ളകാക്കയെ ആക്രമിച്ച് കറുത്തകാക്കകൾ; ശബ്ദം കേട്ട് എത്തിയ സുരേഷ് കാക്കകളുടെ ആക്രമണത്തിൽ നിന്നും വെള്ളകാക്കയെ രക്ഷിച്ചു

കോ​ട്ട​യം: അ​പൂ​ർ​വ​മാ​യി കാണു​ന്ന വെ​ള്ള​ കാ​ക്ക മാ​ന്നാ​ന​ത്ത്. ഇ​ന്നു രാ​വി​ലെ മാ​ന്നാ​നം ഷാ​പ്പുപ​ടി​ക്ക് സ​മീ​പം നെ​ടും​പ​റ​ന്പി​ൽ സു​രേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് വെ​ള്ള കാ​ക്ക​യെ ക​ണ്ടെ​ത്തി​യ​ത്. മറ്റു കാ​ക്ക​ക​ൾ കൊ​ത്തി​യോ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് സു​രേ​ഷി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ കാ​ക്ക​ക​ളെ ഓ​ടി​ച്ച് വെ​ള്ള കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി. തീ​റ്റ കി​ട്ടാ​തെ ക്ഷീ​ണി​ച്ച നി​ല​യി​ലാ​യി​രു​ന്നു വെ​ള്ള കാ​ക്ക.

നാ​ട്ടി​ൽ കാ​ണു​ന്ന ക​റു​ത്ത കാ​ക്ക​യെ പോ​ലെ ത​ന്നെ​യാ​ണ് വെ​ള്ള കാ​ക്ക​യു​ടെ​യും രൂ​പം. നി​റം വെ​ള്ള​യാ​ണെ​ന്ന പ്ര​ത്യേ​ക​ത മാ​ത്രം. ചു​ണ്ടി​ൽ മാ​ത്രം ചെ​റി​യൊ​രു ചു​വ​പ്പു നി​റ​മു​ണ്ട്. തീ​റ്റ​യും വെ​ള്ള​വും കൊ​ടു​ത്ത ശേ​ഷം പ​റ​ത്തി വി​ടാ​നാ​ണ് സു​രേ​ഷി​ന്‍റെ തീ​രു​മാ​നം. വെ​ള്ള കാ​ക്ക​യെ കി​ട്ടി​യ വി​വ​ര​മ​റി​ഞ്ഞ് അ​യ​ൽ​വാ​സി​ക​ൾ കാ​ണാ​നെ​ത്തു​ന്നു​ണ്ട്.

Related posts