മറന്നു പോകരുത്  ഇവരുടെ സേവനം..!  പോലീസ് ഉണർന്നു പ്രവർത്തിച്ചു; കാര്യമായ അപകടങ്ങളില്ലാതെ ക്രിസ്മസ് ദിനം കടന്നുപോയി

കോ​ട്ട​യം: ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച 282പേ​രെ പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ക്രി​സ്മ​സ് ദി​വ​സം 138 പേ​രെ​യും ഞാ​യ​റാ​ഴ്ച 144 പേ​രെ​യു​മാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പി​ടി​കൂ​ടി​യ​ത്. ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ 471 പേ​രാ​ണ് ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​തി​ന് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച 249 പേ​രും തി​ങ്ക​ളാ​ഴ്ച 222 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് 196 പേ​രെ​യാ​ണ് പി​ടി​കൂ​ടി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​റ്റു നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് 491 പേ​രെ​യും പി​ടി​കൂ​ടി കേ​സെ​ടു​ത്തു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 4687 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ക്രി​സ്മ​സ് ദി​വ​സം അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് ത​ലേ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ 12 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തി​നാ​ൽ ക്രി​സ്മ​സ് ദി​വ​സം കാ​ര്യ​മാ​യ അ​പ​ക​ടം എ​വി​ടെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച മാ​ത്രം 2496 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പോ​ലീ​സ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​ണ് ക്രി​സ്​മ​സ് ദി​വ​സം അ​പ​ക​ട ര​ഹി​ത​മാ​യ​തെ​ന്ന് പറയാം.

Related posts