ആക്രമിക്കപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പ് യുവസംവിധായകന്‍ നടിയോട് വിവാഹ അഭ്യര്‍ഥന നടത്തി? അന്വേഷണ മുനയില്‍ ഹിറ്റ് സിനിമയുടെ യുവസംവിധായകനും, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയപ്പോള്‍ മഞ്ജു വാര്യര്‍ തട്ടിക്കയറി!

2222കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കൂടുതല്‍ നാടകീയ വഴികളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നവരുടെ എണ്ണം ഉയരുന്നു. ആക്രമിക്കപ്പെട്ട നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവസംവിധായകനാണ് പുതിയതായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചത്. കൊച്ചിയില്‍ താമസിക്കുന്ന ഹിറ്റ് സിനിമയുടെ സംവിധായകനെയാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതെന്ന് ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നടി വിവാഹ അഭ്യര്‍ഥന തള്ളിയതോടെ ഇയാള്‍ പള്‍സറിന് ക്വട്ടേഷന്‍ നല്കിയതെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നടിക്കെതിരേ പള്‍സറിന് രണ്ടു ക്വട്ടേഷന്‍ കിട്ടിയിരുന്നെന്നും അതില്‍ ആദ്യത്തേതാണ് വിവാഹം മുടക്കാനുള്ള യുവസംവിധായകന്റെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ നല്കിയ യുവസംവിധായകന്‍ ഇരയായ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് വിവരമെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ- നടി ആക്രമിക്കപ്പെട്ട ദിവസം ഈ സംവിധായകനെയും നടിയെയും നെടുമ്പാശ്ശേരിയില്‍ കണ്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് അതിന്റെ കൂടുതല്‍ അന്വേഷണത്തിലേക്ക് പോയിരുന്നില്ല. കേസ് വീണ്ടും വഴി തിരിഞ്ഞതോടെ നടിക്കു വിവാഹവാഗ്ദാനം നല്‍കിയ ഈ സംവിധായകനും നിരീക്ഷണത്തിലായി.

ഇതിനിടെ മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. നടി മഞ്ജു വാര്യരെ അന്വേഷണ ഉദ്യോഗസ്ഥ ബി. സന്ധ്യ ചോദ്യം ചെയ്‌തെന്നാണത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചോദ്യം ചെയ്യല്‍. ചില ചോദ്യങ്ങള്‍ക്ക് നടി ഉദ്യോഗസ്ഥയോട് തട്ടിക്കയറിയത്രേ. മുന്‍ ഭര്‍ത്താവ് ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മഞ്ജുവിനെ അസ്വസ്ഥയാക്കിയത്. നടിയുടെ സുഹൃത്തും സംവിധായകനുമായ ശ്രീകുമാറിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അതിനിടെ പള്‍സര്‍ സുനിക്കൊപ്പമിരുത്തി സംവിധായകന്‍ നാദിര്‍ഷയെയും ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യും.

Related posts