നവവരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ! ഭര്‍ത്താവ് പ്രകൃതി വിരുദ്ധത്തിന്റെയും ലൈംഗികവൈകൃതങ്ങളുടെയും അടിമയെന്ന് ഭാര്യ…

മലപ്പുറം കോട്ടയ്ക്കലില്‍ നവവരനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ വഴിത്തിരിവ്.

മര്‍ദ്ദനത്തിനിരയായ യുവാവിനെതിരേ ഭാര്യ തന്നെയാണ് രംഗത്തെത്തിയത്. ഭര്‍ത്താവിനെതിരേ പീഡനക്കേസ് നല്‍കിയിട്ടും കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും തന്റെ പിതാവ് അടക്കമുളളവരെ കളളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്തലാഖ് ചൊല്ലാന്‍ ആവശ്യപ്പെട്ട് തന്നെ തട്ടിക്കൊണ്ട്പോയി ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു നവവരനായ യുവാവിന്റെ പരാതി.

സംഭവത്തില്‍ വധുവിന്റെ പിതാവ് ഉര്‍പ്പെടെയുളളവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് കളളക്കേസാണെന്നും ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായതെന്നും വെളിപ്പെടുത്തിയാണ് യുവാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഭര്‍ത്താവില്‍നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും തന്നെ ഇരയാക്കി.

എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കി പോലീസ് കേസെടുത്തെങ്കിലും ഭര്‍ത്താവിനെതിരേ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.

വിവാഹസമയത്ത് 44 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നല്‍കിയത്. ഇതെല്ലാം ഭര്‍ത്താവ് കൈക്കലാക്കി. പിന്നീട് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് മര്‍ദനം പതിവായിരുന്നു.

ഇത്തരം സംഭവങ്ങളില്‍ പലരും ആത്മഹത്യ ചെയ്യുമ്പോള്‍ പൊരുതാനാണ് തന്റെ തീരുമാനമെന്നും നീതിക്കായി ഏതറ്റംവരെയും പോകുമെന്നും യുവതി പറഞ്ഞു.

Related posts

Leave a Comment