മരയ്ക്കാര്‍ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ! സിനിമ കാണുന്നത് വിപിഎന്‍ ഉപയോഗിച്ച്; പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും…

തിയേറ്ററുകളില്‍ വിജയകരമായി ഓടിക്കോണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍.

https://0gomovies.so/genre/malayalam-movies/ എന്ന ലിങ്കിലാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ചു മാത്രമേ ഈ ലിങ്കില്‍ കയറാനാകൂ.

വലിയ പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ പതിപ്പ് സിനിമ ഇറങ്ങിയ ദിവസം തന്നെ പുറത്തു വന്നതിന്റെ അമ്പരപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തെ തകര്‍ക്കുക എന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ ഒരുകൂട്ടം ആളുകള്‍ വ്യാജപതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അവരെല്ലാം കുടുങ്ങുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെയെത്തിച്ച സിനിമയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.

ചിത്രം പ്രീ ബുക്കിംഗിലൂടെ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രദര്‍ശനം തുടങ്ങിയ ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment