യുവാവ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്കെന്നും പറഞ്ഞ് ! അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിയ ഭാര്യ കണ്ടത്…

അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടലിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടി. ജയ്പൂരിലെ ശാസ്തിംഗറിലാണ് സംഭവം.

തുടര്‍ന്ന് ഇരുവരും വിവസ്ത്രരായി കിടക്കുന്ന വീഡിയോ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് യുവതിക്കെതിരേ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ശാസ്ത്രിംഗര്‍ പൊലീസില്‍ പരാതി നല്‍കി.

രാവിലെ ജോലിക്കു പോകുന്നുവെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. എന്നാല്‍ പിന്നീട് ഇയാളുടെ ഭാര്യയ്ക്ക് ലഭിച്ച ഒരു അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് യുവതി ഹോട്ടലിലെത്തിയത്.

തുടര്‍ന്ന് തിരക്കിയപ്പോള്‍ ഭര്‍ത്താവ് അവിടെ മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് മുറി തിരക്കിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെ ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടതോടെ അവര്‍ ബഹളം ഉണ്ടാക്കി.

തുടര്‍ന്ന് ഭര്‍ത്താവിന്റെയും കാമുകിയുടെയും നഗ്നദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയുമായിരുന്നു.

വീഡിയോ വൈറലാക്കിയതിന് യുവാവിന്റെ ഭാര്യയ്ക്കെതിരേ ഇയാളുടെ കാമുകി പോലീസില്‍ പരാതി നല്‍കി. യുവതിക്കൊപ്പം അവരുടെ സഹോദരന്‍മാരും ഹോട്ടലിലേക്ക് വന്നിരുന്നു.

തുടര്‍ന്ന് യുവതിയുടെ സഹോദരന്‍മാരും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പൊലീസ് മധ്യസ്ഥതയില്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. ഭര്‍ത്താവിനെതിരേ വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment