വെള്ള ചിമ്പാന്‍സിക്കുഞ്ഞ് പിറന്നു ! അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജന്മത്തെ അടിച്ചു കടിച്ചും ഇല്ലാതാക്കി മുതിര്‍ന്ന ചിമ്പാന്‍സികള്‍…

അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു മാത്രമേ വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിന്റെ ജന്മത്തെ വിശേഷിപ്പിക്കാനാവൂ. ഇങ്ങനെ അപൂര്‍വമായി ജനിച്ച വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിനെ മുതിര്‍ന്ന ചിമ്പാന്‍സിക്കൂട്ടം തല്ലിക്കൊന്നുവെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്.

ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രൈമറ്റോളജി എന്ന ശാസ്ത്രജേണലിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്.

ഒമ്പത് വയസ്സ് പ്രായമുള്ള ചിമ്പാന്‍സിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. ആല്‍ബിനിസം എന്ന അവസ്ഥയാണ് ചിമ്പാന്‍സിയുടെ വെള്ളനിറത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇങ്ങനെ വെള്ളനിറമുള്ള ചിമ്പാന്‍സികള്‍ ജനിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയില്‍ തന്നെ ആല്‍ബിനിസം ബാധിച്ച് പിങ്കി എന്നു പേരുള്ള ചിമ്പാന്‍സി മുന്‍പ് ജനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉഗാണ്ടയില്‍ ജനിച്ച വെള്ള ചിമ്പാന്‍സിയെയെയും അമ്മയെയും ശാസ്ത്രജ്ഞര്‍ നീരീക്ഷിച്ചുവരികയായിരുന്നു. ഒരു ദിവസം രണ്ട് മുതിര്‍ന്ന ചിമ്പന്‍സികള്‍ ഇവര്‍ക്കരികിലെത്തി വലിയ ശബ്ദങ്ങളുണ്ടാക്കി.

ശത്രുജീവികളെ കാണുമ്പോള്‍ ചിമ്പന്‍സികള്‍ പുറപ്പെടുവിക്കുന്ന സ്വരങ്ങളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

പിന്നാലെ കൂടുതല്‍ ചിമ്പാന്‍സികള്‍ അമ്മയ്ക്കും കുഞ്ഞിനുമരികിലെത്തി. അപായം ഭയന്ന അമ്മ കുഞ്ഞുമായി മരത്തിലേക്ക് ഓടിക്കയറി ഒരു പൊന്തക്കാട്ടിലേക്ക് രക്ഷപെട്ടു.

എന്നാല്‍ ആ രക്ഷപ്പെടല്‍ താല്‍ക്കാലികമായിരുന്നു. രണ്ട് ദിവസങ്ങള്‍ക്കു ശേഷം ശാസ്ത്രജ്ഞര്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്.

ഒരു ഭീമന്‍ ആണ്‍ ചിമ്പാന്‍സിയുടെ കയ്യില്‍ മുറിവേറ്റിരിക്കുന്ന വെള്ള ചിമ്പാന്‍സിക്കുഞ്ഞ്. ആ കുഞ്ഞു ചിമ്പാന്‍സിയുടെ ഇളംമേനിയില്‍ ആണ്‍ ചിമ്പാന്‍സി കടിച്ചും ഇടിച്ചും ഉപദ്രവിച്ചുകൊണ്ടിരുന്നു.

അധികം താമസിക്കാതെ മറ്റു ചിമ്പാന്‍സികളും ഉപദ്രവിക്കാന്‍ കൂടി. താമസിക്കാതെ കുഞ്ഞ് മരിക്കുകയായിരുന്നു. ചത്ത ചിമ്പാന്‍സിക്കുഞ്ഞിനെ ഒരു മരക്കൊമ്പില്‍ വച്ച് മുതിര്‍ന്ന ചിമ്പാന്‍സികള്‍ സ്ഥലം വിടുകയും ചെയ്തു.

Related posts

Leave a Comment