അംബാസിഡര്‍ കരീഷ്മാ കപൂര്‍ !ലീന മരിയ പോളിന്റെ സ്ഥാപനത്തില്‍ നടക്കുന്ന ബിസിനസ് കള്ളപ്പണം വെളുപ്പിക്കലോ ? വെടിവെപ്പിനു പിന്നില്‍ പഴയ ‘ചങ്ക്’ ! പരസ്യത്തിനായി ചിലവിടുന്ന കോടികള്‍ എവിടെ നിന്ന്…

നടി ലീന മരിയ പോളിന്റെ സ്ഥാപനമായ നെയില്‍ ആര്‍ട്ടിസ്ട്രിയുടെ നടത്തിപ്പിനെക്കുറിച്ച് ദുരൂഹതയേറുന്നു. സ്ഥാപനത്തിന്റെ പരസ്യവിപണനത്തിനായി മാത്രം കോടികളാണ് ചിലവിടുന്നത്. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്മാ കപൂറാണ്. അത്ര വരുമാനമില്ലാത്ത സ്ഥാപനത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്നോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ബിസിനസിന്റെ പിന്നില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പോലീസിനു സംശയമുണ്ട്. ഒരു പോളിഷിംഗിന് 8,000 രൂപ മുതലാണു നിരക്ക്. സെലിബ്രിറ്റികളാണ് ഇടപാടുകാര്‍. ഇടപാടുകാരുടെ പാര്‍ട്ടികള്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ കരിഷ്മയും പങ്കെടുത്തിട്ടുണ്ട്.

ഇതിനൊക്കെ ലക്ഷങ്ങളാണു ചെലവഴിച്ചിരുന്നതെന്നാണു വിവരം. വിദേശ ബ്രാന്‍ഡായ നെയില്‍ ആര്‍ട്ടിസ്ട്രിക്കു രാജ്യത്തു പല ശാഖകളുണ്ടെങ്കിലും കൊച്ചി ശാഖയുടെ നടത്തിപ്പാണു ലീനയ്ക്കുള്ളത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള നെയില്‍ ആര്‍ട്ടിസ്ട്രി സലൂണില്‍ എത്തി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈരാഗ്യമാണോ ഇതിന്റെ പിന്നിലെന്നും അന്വേഷണം നടത്തിയേക്കും. ലീനയുടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ സുകേഷ് ചന്ദ്രശേഖര്‍ ജയിലിലാണ്.തട്ടിപ്പുകേസില്‍ ഇരുവരും പങ്കാളികളായിരുന്നെങ്കിലും ലീന പുറത്തിറങ്ങി ബിസിനസില്‍ സജീവമായതിലെ ഇഷ്ടക്കേടാണോ വെടിവയ്പ്പിനു പിന്നിലെന്ന സംശയവുമുണ്ട്. തന്റെ ബിസിനസ് തകര്‍ക്കാനും അപായപ്പെടുത്താനും സുകേഷ് ശ്രമിക്കുന്നുണ്ടെന്നു ലീന പരാതിപ്പെട്ടിരുന്നു. അധോലോക നായകന്‍ രവി പൂജാരിയുടെ പേര് ഇതിലേക്ക് വന്നത് കേസ് വഴിതെറ്റിയ്ക്കാനാണെന്നും സംശയമുണ്ട്.

Related posts