പ്ര​തി​സ​ന്ധി രൂ​ക്ഷം; കെഎസ്ആർടിസിയു​ടെ നി​ല​നി​ൽ​പ്പി​നെ ബാധിക്കുമെന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ.

തി​രു​വ​ന​ന്ത​പു​രം: കെഎസ് ആർടിസിയി​ലെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. നി​ല​വി​ലെ പ്ര​തി​സ​ന്ധി കെഎസ്ആർടി സിയു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പി.​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​തു​ണ്ട്.

ഇ​തി​നെ​ല്ലാം സ​മ​യം വേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ സ​മ​യം നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​മെ​ന്ന് എം.​ഡി ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം കൂ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​ക ജോ​ലി​ക്ക് അ​ധി​ക വേ​ത​നം ന​ൽ​കും.

അ​വ​ധി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സു​ള്ള ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യും മെ​ക്കാ​നി​ക്കു​മാ​രെ​യും നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ നി​യ​മ​നം ന​ൽ​കു​ന്ന​ത് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് കെഎസ്ആർടിസി എം.​ഡി.​ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts