ജയദീപ് സെബാസ്റ്റ്യന്‍ പണി ചോദിച്ചു വാങ്ങിയത് തന്നെ ! കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചെയ്തി നീതികരിക്കാനാവാത്തതെന്ന് ദൃക്‌സാക്ഷികള്‍…

ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു.

വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്‍ഷന്‍. ഇതിന് പിന്നാലെ തബല കൊട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയദീപ് സസ്‌പെന്‍ഷനില്‍ പ്രതിഷേധം അറിയിച്ചത്.

മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവന്‍ പണയം വച്ച് ആളുകളെ രക്ഷിച്ച തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്നായിരുന്നു ജയദീപിന്റെ അവകാശ വാദം.

ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജയദീപ് സര്‍ക്കാരിന്റെ ക്രൂരതയ്ക്കിരയായി എന്ന രീതിയിലായി പ്രചരണം. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരുമ്പോള്‍ കഥ ആകെ മാറുകയാണ്.

ഒരിക്കലും മറികടക്കാനാവാത്ത വെള്ളക്കെട്ടിലേക്ക് മനപൂര്‍വം ജയദീപ് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചില ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ജയദീപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നത്.

ഈ വെള്ളക്കെട്ടിലേക്ക് വന്നാല്‍ വണ്ടി നിന്നു പോകുമെന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ ഇയാള്‍ വണ്ടി വെള്ളക്കെട്ടിലേക്ക് ഇറക്കുകയായിരുന്നു.

ഇതോടെ നിന്നു പോയ ബസില്‍ നിന്ന് നാട്ടുകാര്‍ ആളുകളെ രക്ഷിച്ച ശേഷം ബസ് വലിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ നാട്ടുകാരെ രക്ഷിച്ച സൂപ്പര്‍ഹീറോ എന്ന തരത്തിലായിരുന്നു ജയദീപിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍.

സ്വയം ‘ജയനാശാന്‍’ എന്നു വിശേഷിപ്പിക്കുന്ന ഇയാള്‍ സസ്‌പെന്‍ഷന്‍ ആഘോഷിക്കുകയാണെന്നു പറഞ്ഞ് കാവുംകണ്ടത്തെ കള്ളുഷാപ്പിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതുകൂടാതെ ജയനാശാന്‍ ഫാന്‍സ് എന്നുള്ള ചില ഗ്രൂപ്പിന്റെ പടങ്ങളും ഇയാള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കൂടാതെ സസ്‌പെന്‍ഡ് ചെയ്തവര്‍ക്കെതിരേ നിരന്തരം മോശം ഭാഷയിലുള്ള പോസ്റ്റുകളും ഇയാള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ ഇടുന്നുണ്ട്.

സസ്‌പെന്‍ഡ് ചെയ്ത തന്നെ പേടിപ്പിക്കേണ്ടെന്നും വല്ല പാവങ്ങളെയും പേടിപ്പിക്കാനുമൊക്കെ പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളുമുണ്ട്. എന്തായാലും ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയല്ല ഡിസ്മിസ് ചെയ്യുകയാണ് വേണ്ടതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Related posts

Leave a Comment