പ​ട്ടി ക​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു ! മൂ​ന്ന് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു…

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ആ​നാ​ട് മൂ​ഴി പെ​രും​കൈ​ത്തോ​ട് വീ​ട്ടി​ല്‍ സ​ത്യ​ശീ​ല​ന്റെ​യും സ​തീ​ഭാ​യി അ​മ്മ​യു​ടെ​യും മ​ക​ള്‍ അ​ഭി​ജ(24) ആ​ണ് മ​രി​ച്ച​ത്.

ഒ​ന്ന​ര മാ​സം മു​ന്‍​പാ​ണ് അ​ഭി​ജ​യെ പ​ട്ടി ക​ടി​ച്ച​ത്. പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്ന് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു.

ഏ​റ്റ​വും അ​വ​സാ​നം ചി​ങ്ങം ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍​നി​ന്നാ​ണ് യു​വ​തി വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ല പെ​രു​ക്കു​ന്നു​വെ​ന്ന് യു​വ​തി അ​മ്മ​യെ അ​റി​യി​ച്ചി​രു​ന്നു.

ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല. പു​റ​ത്തു​പോ​യ അ​മ്മ തി​രി​കെ​വ​ന്ന​പ്പോ​ള്‍ അ​ഭി​ജ ബോ​ധം​കെ​ട്ട സ്ഥി​തി​യി​ലാ​യി​രു​ന്നു.

ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​യാ​ണ്. അ​നൂ​ജ സ​ഹോ​ദ​രി​യാ​ണ്.

Related posts

Leave a Comment