കണ്ണൂരിൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേരെ ബോം​ബേ​റ്; ആക്രമണം നടത്തിയത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം


ച​ക്ക​ര​ക്ക​ൽ: ച​ക്ക​ര​ക്ക​ൽ മു​തു​ക്കു​റ്റി ആ​ശാ​രി മൊ​ട്ട​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രേ ബോം​ബേ​റ്. ഇ​ന്നു പുല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ൺ​ഗ്ര​സ് ഓ​ഫീ​സും പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ബോം​ബേ​റ് ന​ട​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.

ര​ണ്ടു ബോം​ബു​ക​ൾ എ​റി​ഞ്ഞ​താ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​രു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​ടു​ത്ത​കാ​ല​ത്ത് ഇ​തി​നു സ​മീ​പ​ത്തെ രാ​ജീ​വ് മ​ന്ദി​ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യും ഇ​തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ല്ലെ​ന്നും പോ​ലീ​സ് അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​ക്ര​മം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​മോ​ഹ​ന​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ ശേ​ഷം ച​ക്ക​ര​ക്ക​ൽ ബ്ലോ​ക്ക് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ​യും അ​ക്ര​മു​ണ്ടാ​യി​രു​ന്നു.

ബോം​ബേ​റി​ൽ ത​ക​ർ​ന്ന ഓ​ഫീ​സ് കെ​ട്ടി​ടം ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​മോ​ഹ​ന​ൻ, എം.​സു​ധാ​ക​ര​ൻ, വി.​കെ.​പ്ര​ജി​ത്ത്, വി.​കെ.​ഷാ​ജി​ത്ത്, എം.​കെ. സ​നൂ​പ് തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Related posts

Leave a Comment