ടോ​​​സ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ന്ന സെ​​​മി;  ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടം ഇന്ന്‌

 

മും​​​ബൈ: ടോ​​​സ് കി​​​ട്ടി​​​യാ​​​ൽ ബാ​​​റ്റിം​​​ഗ്, ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ…? ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് സെ​​​മി​​​യി​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ നേ​​​രി​​​ടാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​ക്കു മു​​​ന്നി​​​ലു​​​ള്ള​​​ത് ര​​​ണ്ടു വ​​​ഴി​​​ക​​​ളാ​​​ണ്.

ആ​​​ദ്യ​​​ത്തേ​​​ത് ടോ​​​സ് നേ​​​ടി​​​യാ​​​ൽ ക​​​ണ്ണും​​​പൂ​​​ട്ടി ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ല്‍ ​പ്ലാ​ന്‍ ബി ​വേ​ണം. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നാ​​​ണ് ടോ​​​സ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​വ​​​ർ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്യാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​തോ​​​ടെ ക​​​ളി​​​ത​​​ന്ത്രം കീ​​​ഴ്മേ​​​ൽ മ​​​റി​​​യും.

ന്യൂ​​​സി​​​ല​​​ൻ​​​ഡ് മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന സ്കോ​​​ർ, അ​​​ത് എ​​​ത്ര ചെ​​​റു​​​താ​​​ണെ​​​ങ്കി​​​ലും വ​​​ലു​​​താ​​​ണെ​​​ങ്കി​​​ലും മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ 15 ഓ​​​വ​​​ർ അ​​​തീ​​​വശ്ര​​​ദ്ധ​​​യി​​​ൽ ക​​​ളി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​ക്കു മു​​​ന്നി​​​ൽ പി​​​ന്നീ​​​ടു​​​ള്ള വ​​​ഴി. മും​​​ബൈ വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​രം സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സി​​​ലും ഡി​​​സ്നി+ ഹോ​​​ട്ട്സ്റ്റാ​​​റി​​​ലും ത​​​ത്സ​​​മ​​​യം.

ലീ​​​ഗ് റൗ​​​ണ്ടി​​​ൽ ആ​​​ധി​​​കാ​​​രി​​​ക പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ സെ​​​മി​​​യി​​​ലെ​​​ത്തി​​​യ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ​ടീം, ഇ​ന്നു നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ടോ​​​സ് ഭാ​​​ഗ്യ​​​മാ​​​ണ്. ലീ​​​ഗ് റൗ​​​ണ്ടി​​​ൽ അ​​​പ​​​രാ​​​ജി​​​ത കു​​​തി​​​പ്പി​​​ലൂ​​​ടെ ച​​​രി​​​ത്രം​​​കു​​​റി​​​ച്ച് ടേ​​​ബി​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യാ​​​ണ് ഇ​​​ന്ത്യ സെ​​​മി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

കി​വീ​സാ​ക​ട്ടെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യും. ടോ​​​സ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ന്ന സെ​​​മി പോ​​​രാ​​​ട്ട​​​ത്തി​​​ൽ, ടീ​​​മു​​​ക​​​ൾ എ​​​ങ്ങ​​​നെ ത​​​ന്ത്ര​​​വും കു​​​ത​​​ന്ത്ര​​​വും മെ​​​ന​​​യു​​​മെ​​​ന്ന് കാ​​​ണാ​​​ൻ കു​​​റ​​​ച്ചു​​​ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കൂ​​​ടി കാ​​​ക്ക​​​ണം.

ഹി​​​റ്റും സ്ട്രോ​​​ക്കും

ബാ​​​റ്റിം​​​ഗി​​​ലും ബൗ​​​ളിം​​​ഗി​​​ലും ഇ​​​ന്ത്യ സ​​​മീ​​​പ​​​കാ​​​ല​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഫോ​​​മി​​​ലാ​​​ണ്. ആ​​​ദ്യ പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ പ​​​ര​​​മാ​​​വ​​​ധി റ​​​ണ്‍സ് അ​​​ടി​​​ച്ചു​​​കൂ​​​ട്ടു​​​ക​​​യെ​​​ന്ന ന​​​യം ഇ​​​ന്ത്യ​​​ൻ ക്യാ​​​പ്റ്റ​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മു​​​ന്നി​​​ൽ​​​നി​​​ന്നു ന​​​ട​​​പ്പാ​​​ക്കി.

ആ​​​ദ്യ പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഏ​​​റ്റ​​​വും സ്ട്രൈ​​​ക്ക് റേ​​​റ്റ് രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യ്ക്കാ​​​ണ്, 129.53. രോ​​​ഹി​​​ത് ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​തു​​​വ​​​രെ നേ​​​ടി​​​യ 503 റ​​​ണ്‍സി​​​ൽ 307ഉം ​​​പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ മൂ​​​ന്നാം ന​​​ന്പ​​​റാ​​​യി എ​​​ത്തു​​​ന്ന വി​​​രാ​​​ട് കോ​​​ഹ്‌ലി​​​ക്ക് സ​​​മ്മ​​​ർ​​​ദ​​​മി​​​ല്ലാ​​​തെ ബാ​​​റ്റ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്നു.

ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ഇ​​​ന്ത്യ ര​​​ണ്ടാ​​​മ​​​തു ബാ​​​റ്റ് ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ, ക്ഷ​​​മ​​​യോ​​​ടെ ബാ​​​റ്റ് ച​​​ലി​​​പ്പി​​​ച്ച്, മെ​​​ല്ലെ ഇ​​​ന്നിം​​​ഗ്സ് കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ന്ന പ​​​ഴ​​​യ രോ​​​ഹി​​​ത്തി​​​നെ കാ​​​ണാ​​​ൻ സാ​​​ധി​​​ച്ചേ​​​ക്കും.

ചേ​​​സിം​​​ഗി​​​ലെ രാ​​​ജാ​​​വാ​​​യാ​​​ണ് വി​​​രാ​​​ട് കോ​​​ഹ്‌ലി​​​ വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. സ​​​മ്മ​​​ർ​​​ദ​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്കി ന​​​ൽ​​​കി​​​യാ​​​ൽ കോ​​​ഹ്‌ലി​​​ പ​​​തിന്മട​​​ങ്ങ് വി​​​നാ​​​ശ​​​കാ​​​രി​​​യാ​​​കും. കോ​​​ഹ്‌ലി​​​ക്ക് സ​​​മ്മ​​​ർ​​​ദം ന​​​ൽ​​​കാ​​​നാ​​​യി രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യെ തു​​​ട​​​ക്ക​​​ത്തി​​​ൽ പു​​​റ​​​ത്താ​​​ക്കു​​​ന്ന ത​​​ന്ത്ര​​​ത്തി​​​നാ​​​കും ന്യൂ​​​സി​​​ല​​​ൻ​​​ഡ് മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ക.

ലീ​​​ഗ് ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ത​​​മ്മി​​​ൽ നേ​​​ർ​​​ക്കു​​​നേ​​​ർ ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ രോ​​​ഹി​​​തി​​​നെ​​​തി​​​രേ ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഈ ​​​ത​​​ന്ത്ര​​​മാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ധ​​​രം​​​ശാ​​​ല​​​യി​​​ൽ രോ​​​ഹി​​​ത്തി​​​നെ​​​തി​​​രേ ഒ​​​രു ബൗ​​​ണ്‍സ​​​ർ​​​പോ​​​ലും ന്യൂ​​​സി​​​ല​​​ൻ​​​ഡ് ബൗ​​​ള​​​ർ​​​മാ​​​ർ എ​​​റി​​​ഞ്ഞി​​​ല്ല. ട്വ​​​ന്‍റി-20 ക്രി​​​ക്ക​​​റ്റി​​​ൽ രോ​​​ഹി​​​ത്തി​​​നെ​​​തി​​​രേ ഷോ​​​ർ​​​ട്ട് പി​​​ച്ച് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ബൗ​​​ള​​​ർ​​​മാ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​തൊ​​​ഴി​​​വാ​​​ക്കി​​​യ​​​തെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം.

ലെ​​​ഫ്റ്റ്-​​​റൈ​​​റ്റ്

രോ​​​ഹി​​​ത്തി​​​​​​നെ തു​​​ട​​​ക്ക​​​ത്തി​​​ൽ വീ​​​ഴ്ത്താ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ഇ​​​ന്ത്യ​​​ൻ മ​​​ധ്യ​​​നി​​​ര ബാ​​​റ്റിം​​​ഗി​​​നു ക​​​ടി​​​ഞ്ഞാ​​​ണി​​​ടാ​​​ൻ സാ​​​ധി​​​ച്ചേ​​​ക്കും. കാ​​​ര​​​ണം, ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ ആ​​​റ് ബാ​​​റ്റ​​​ർ​​​മാ​​​രും (രോ​​​ഹി​​​ത്, ഗി​​​ൽ, കോ​​​ഹ്‌ലി, ശ്രേ​​​യ​​​സ്, രാ​​​ഹു​​​ൽ, സൂ​​​ര്യ​​​കു​​​മാ​​​ർ) വ​​​ലം​​​കൈ​​​യന്മാരാ​​​ണ്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നാ​​​ണെ​​​ങ്കി​​​ൽ ര​​​ണ്ട് ഇ​​​ടം​​​കൈ സ്പി​​​ന്ന​​​ർ​​​മാ​​​രു​​​ണ്ട് (മി​​​ച്ച​​​ൽ സാ​​​ന്‍റ്ന​​​ർ, ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര). വ​​​ലം​​​കൈ ബാ​​​റ്റ​​​ർ​​​മാ​​​രെ ഇ​​​ടം​​​കൈ സ്പി​​​ന്ന​​​ർ​​​മാ​​​രി​​​ലൂ​​​ടെ ത​​​ള​​​യ്ക്കു​​​ക​​​യും മി​​​ക​​​ച്ച ലെം​​​ഗ്തി​​​ൽ പേ​​​സ​​​ർ​​​മാ​​​ർ പ​​​ന്തെ​​​റി​​​യു​​​ക​​​യും ചെ​​​യ്താ​​​ൽ കൂ​​​റ്റ​​​ൻ സ്കോ​​​റി​​​ലേ​​​ക്ക് കു​​​തി​​​ക്കാ​​​തെ ഇ​​​ന്ത്യ​​​യെ ത​​​ട​​​യാ​​​ൻ കി​​​വീ​​​സി​​​നു സാ​​​ധി​​​ക്കും.

മി​​​ച്ച​​​ൽ സാ​​​ന്‍റ്ന​​​റി​​​ന് അ​​​ർ​​​ഹി​​​ച്ച പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​കയെ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​ൻ ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് മു​​​ന്നി​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി. 2019 ലോ​​​ക​​​ക​​​പ്പ് സെ​​​മി​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ സാ​​​ന്‍റ്ന​​​റി​​​ന്‍റെ ബൗ​​​ളിം​​​ഗ് 10-2-34-2 എ​​​ന്ന​​​താ​​​യി​​​രു​​​ന്നു. ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ധ​​​രം​​​ശാ​​​ല​​​യി​​​ൽ ഇ​​​ന്ത്യ നാ​​​ലു വി​​​ക്ക​​​റ്റ് ജ​​​യം നേ​​​ടി​​​യ​​​പ്പോ​​​ൾ സാ​​​ന്‍റ്ന​​​റാ​​​യി​​​രു​​​ന്നു ന്യൂ​​​സി​​​ല​​​ൻ​​​ഡ് ബൗ​​​ള​​​ർ​​​മാ​​​രി​​​ൽ റ​​​ണ്‍സ് വ​​​ഴ​​​ങ്ങാ​​​ൻ പി​​​ശു​​​ക്ക് കാ​​​ണി​​​ച്ച​​​ത്, 10-0-37-1.

വ​​​ലം​​​കൈ ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ സാ​​​ന്‍റ്ന​​​റി​​​ന്‍റെ മി​​​ക​​​വും ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ക​​​ണ്ടു, സാ​​​ന്‍റ്ന​​​ർ ഇ​​​തു​​​വ​​​രെ വീ​​​ഴ്ത്തി​​​യ 16ൽ 15 ​​​വി​​​ക്ക​​​റ്റും വ​​​ലം​​​കൈ ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടേ​​​താ​​​ണ്. ഏ​​​ഴാം ന​​​ന്പ​​​റി​​​ലു​​​ള്ള ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​ക ഇ​​​ടം​​​കൈ ബാ​​​റ്റ​​​ർ. ഇ​​​ഷാ​​​ൻ കി​​​ഷ​​​ൻ ഇ​​​ടം​​​കൈ ബാ​​​റ്റ​​​റാ​​​യി ടീ​​​മി​​​ലു​​​ണ്ടെ​​​ങ്കി​​​ലും സൂ​​​ര്യ​​​കു​​​മാ​​​റി​​​നു പ​​​ക​​​ര​​​മാ​​​യി പ്ലേ​​​യിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഇ​​​ടംനേ​​​ടു​​​മോ​​​യെ​​​ന്ന​​​തും മ​​​റ്റൊ​​​രു ചോ​​​ദ്യം.

ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ൽ ലീ​​​ഗ് റൗ​​​ണ്ട് സ​​​മാ​​​പി​​​ച്ച​​​പ്പോ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ണ്‍സ് ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ താ​​​രം വി​​​രാ​​​ട് കോ​​​ഹ്‌ലി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്.

ഒ​​​ന്പ​​​ത് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 99.00 ശ​​​രാ​​​ശ​​​രി​​​യി​​​ൽ 88.95 സ്ട്രൈ​​​ക്ക് റേ​​​റ്റു​​​മാ​​​യി ര​​​ണ്ട് സെ​​​ഞ്ചു​​​റി​​​യും അ​​​ഞ്ച് അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 594 റ​​​ണ്‍സ്. 55 ഫോ​​​റും ഏ​​​ഴ് സി​​​ക്സും ഇ​​​തു​​​വ​​​രെ കോ​​​ഹ്‌ലി​​​ ​​​പ​​​റ​​​ത്തി.

ലോ​​​ക​​​ക​​​പ്പി​​​ൽ റ​​​ണ്‍വേ​​​ട്ട​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് നി​​​ൽ​​​ക്കു​​​ന്പോ​​​ഴും കോ​​​ഹ്‌ലി​​​യു​​​ടെ ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് നോ​​​ക്കൗ​​​ട്ട് പ്ര​​​ക​​​ട​​​ന ച​​​രി​​​ത്രം അ​​​ത്ര​​​ശു​​​ഭ​​​ക​​​ര​​​മ​​​ല്ല എ​​​ന്ന​​​താ​​​ണ് വാ​​​സ്ത​​​വം. അ​​​തി​​​ന്‍റെ ആ​​​ശ​​​ങ്ക ഇ​​​ന്ത്യ​​​ൻ ആ​​​രാ​​​ധ​​​ക​​​ർ​​​ക്കു​​​ണ്ട്.

2011, 2015, 2019 ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പു​​​ക​​​ളി​​​ലാ​​​യി ആ​​​റ് നോ​​​ക്കൗ​​​ട്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​രാ​​​ട് കോ​​​ഹ്‌ലി​​​ ​​​ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി ക്രീ​​​സി​​​ലെ​​​ത്തി. ആ​​​റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി വെ​​​റും 73 റ​​​ണ്‍സ് മാ​​​ത്ര​​​മാ​​​ണ് കോ​​​ഹ്‌ലി​​​ക്കു നേ​​​ടാ​​​ൻ സാ​​​ധി​​​ച്ച​​​ത്.

വ​​​ല​​​ച്ച് വാ​​​ങ്ക​​​ഡെ

മും​​​ബൈ: ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​തു​​​വ​​​രെ വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​രെ​​​ണ്ണ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് ര​​​ണ്ടാ​​​മ​​​തു ബാ​​​റ്റ് ചെ​​​യ്ത ടീം ​​​ജ​​​യി​​​ച്ച​​​ത് (അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​തി​​​രേ ഓ​​​സ്ട്രേ​​​ലി​​​യ). ഗ്ലെ​​​ൻ മാ​​​ക്സ്‌വെ​​​ല്ലി​​​ന്‍റെ 201 നോ​​​ട്ടൗ​​​ട്ട് എ​​​ന്ന അ​​​ദ്ഭു​​​ത ഇ​​​ന്നിം​​​ഗ്സ് ഓ​​​സീ​​​സി​​​ന് ജ​​​യ​​​മൊ​​​രു​​​ക്കി.

മാ​​​ക്സ്‌വെ​​​ൽ ക​​​ത്തി​​​ക്ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​ന്പ് ഏ​​​ഴ് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 91 എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ സ്കോ​​​ർ. ആ ​​​മ​​​ത്സ​​​രം മാ​​​റ്റി​​​വ​​​ച്ചാ​​​ൽ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്യു​​​ന്ന ടീ​​​മി​​​ന് ഒ​​​പ്പം​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണു വാ​​​ങ്ക​​​ഡെ​​​യു​​​ടെ സ്വ​​​ഭാ​​​വം. അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണം ഫ്ള​​‌​ഡ്‌ലൈ​​​റ്റി​​​ൽ ന്യൂ​​​ബോ​​​ളിനു കൂ​​​ടു​​​ത​​​ൽ സ്വിം​​​ഗും സീ​​​മും ല​​​ഭി​​​ക്കു​​​മെ​​​ന്ന​​​താ​​​ണ്. ഇ​​​തു ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സ് ബാ​​​റ്റിം​​​ഗ് ദു​​​ഷ്ക​​​ര​​​മാ​​​ക്കും.

15 ഓ​​​വ​​​ർ പരീക്ഷ

ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ വാ​​​ങ്ക​​​ഡെ​​​യി​​​ൽ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്യു​​​ന്ന ടീ​​​മി​​​ന്‍റെ ശ​​​രാ​​​ശ​​​രി സ്കോ​​​ർ 357/6 എ​​​ന്ന​​​താ​​​ണ്. ര​​​ണ്ടാ​​​മ​​​ത് ബാ​​​റ്റ് ചെ​​​യ്ത ടീ​​​മി​​​ന്‍റേത് 188/9ഉം. ​​​ഈ ക​​​ണ​​​ക്കാ​​​ണ് ടോ​​​സ് നേ​​​ടി​​​യാ​​​ൽ ആ​​​ദ്യം ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​യാ​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണം. ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സ് പ​​​വ​​​ർ​​​പ്ലേ​​​യി​​​ലെ ശ​​​രാ​​​ശ​​​രി സ്കോ​​​ർ 52/1 എ​​​ന്ന​​​താ​​​ണെ​​​ങ്കി​​​ൽ ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ അ​​​ത് 42/4 ആ​​​യി മാ​​​റു​​​ന്നു. ടോ​​​സ് കി​​​ട്ടി​​​യാല്‍ ചേ​​​സിം​​​ഗി​​​ന് ഒ​​​രു ക്യാ​​​പ്റ്റ​​​നും ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് ഇ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ.

പ്ലാന്‍ ബി

ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ര​​​ണ്ടാ​​​മ​​​ത് ബാ​​​റ്റ് ചെ​​​യ്യേ​​​ണ്ട ഗ​​​തി​​​കേ​​​ട് ഇ​​​ന്ത്യ​​​ക്കു​​​വ​​​ന്നാ​​​ൽ ആ​​​ദ്യ 15 ഓ​​​വ​​​റി​​​ൽ ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റ് ശൈ​​​ലി​​​യി​​​ൽ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക എ​​​ന്ന​​​തു​​​മാ​​​ത്ര​​​മാ​​​ണ് പോം​​​വ​​​ഴി. കാ​​​ര​​​ണം, ആ​​​ദ്യ 15 ഓ​​​വ​​​റി​​​നു​​​ശേ​​​ഷം ബാ​​​റ്റിം​​​ഗി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി പി​​​ച്ചും സാ​​​ഹ​​​ച​​​ര്യ​​​വും മാ​​​റു​​​ന്ന​​​താ​​​ണ് വാ​​​ങ്ക​​​ഡെ​​​യു​​​ടെ സ്വ​​​ഭാ​​​വം. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ആ​​​ദ്യ 10 ഓ​​​വ​​​റി​​​നു​​​ശേ​​​ഷം പ​​​ിച്ചി​​​ൽ​​​നി​​​ന്ന് സ്വിം​​​ഗ് ല​​​ഭി​​​ക്കു​​​ന്ന​​​ത് കു​​​റ​​​വാ​​​ണ്.

എ​​​ന്നാ​​​ൽ, 15 ഓ​​​വ​​​ർ​​​വ​​​രെ സീം (പി​​​ച്ചി​​​ൽ കു​​​ത്തി അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യു​​​ള്ള പ​​​ന്ത് മൂ​​​വ്മെ​​​ന്‍റ്) ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ആ​​​ദ്യ 20 ഓ​​​വ​​​ർ ക​​​ഴി​​​ഞ്ഞാ​​​ൽ വൈ​​​കു​​​ന്നേ​​​ര​​​ത്തേ​​​ക്കാ​​​ൾ (ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സ്) ബാ​​​റ്റിം​​​ഗ് അ​​​നു​​​കൂ​​​ല​​​മാ​​​യി മാ​​​റു​​​ന്ന​​​തും ഇ​​​തു​​​വ​​​രെ ക​​​ണ്ടു.

ബൗ​​​ളിം​​​ഗ് ഓ​​​പ്ഷ​​​ൻ

മും​​​ബൈ: ഇ​​​ന്ത്യ​​​യേ​​​ക്കാ​​​ൾ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നാ​​​ണ് ബൗ​​​ളിം​​​ഗ് ഓ​​​പ്ഷ​​​ൻ കൂ​​​ടു​​​ത​​​ൽ. നാ​​​ല് സ്പെ​​​ഷ​​​ലി​​​സ്റ്റ് ബൗ​​​ള​​​ർ​​​മാ​​​മാ​​​രെ​​​യു​​​ം ര​​​ണ്ട് എ​​​ക്സ്ട്രാ സ്പി​​​ന്ന​​​ർ​​​മാ​​​രെ​​​യു​​​മാ​​​ണ് ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഇ​​​തു​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര​​​യും ഗ്ലെ​​​ൻ ഫി​​​ലി​​​പ്സു​​​മാ​​​ണ് എ​​​ക്സ്ട്രാ സ്പി​​​ന്ന​​​ർ​​​മാ​​​രാ​​​യി ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നൊ​​​പ്പ​​​മു​​​ള്ള​​​ത്.

ഇ​​​ന്ത്യ​​​ക്ക് നാ​​​ലു സ്പെ​​​ഷ​​​ലി​​​സ്റ്റ് ബൗ​​​ള​​​ർ​​​മാ​​​രും സ്പി​​​ൻ ഓ​​​ൾ​​​റൗ​​​ണ്ട​​​റാ​​​യി ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​മാ​​​ണുള്ളത്. ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ 10 ഓ​​​വ​​​ർ എ​​​റി​​​ഞ്ഞി​​​ട്ടും വി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.

ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ ആ​​​ദ്യ ആ​​​റ് ബാ​​​റ്റ​​​ർ​​​മാ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​ർ (ഡെ​വ​ണ്‍ കോ​ണ്‍​വേ, ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര, ടോം ​​​ലാ​​​ഥം) ഇ​​​ടം​​​കൈ​​​യന്മാ​​​രാ​​​ണെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. ജ​​​ഡേ​​​ജ​​​യെ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ന്നു നേ​​​രി​​​ടാ​​​ൻ ഈ ​​​ഇ​​​ടം​​​കൈ ബാ​​​റ്റ​​​ർ​​​മാ​​​ർ ശ്ര​​​മി​​​ച്ചേ​​​ക്കും.

അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഇ​​​ടം​​​കൈ ലെ​​​ഗ് സ്പി​​​ന്ന​​​റാ​​​യ (ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ്പി​​​ൻ) ജ​​​ഡേ​​​ജ ബൗ​​​ളിം​​​ഗി​​​ന് എ​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പ് കി​​​വീ​​​സി​​​ന്‍റെ ര​​​ണ്ട് ഓ​​​പ്പ​​​ണിം​​​ഗ് ഇ​​​ടം​​​കൈ​​​യന്മാരെ​​​യും പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ ല​​​ക്ഷ്യം.

Related posts

Leave a Comment