ഒരു വീഡിയോ അയച്ചിട്ടുണ്ട്…റൊമാന്റിക് സാധനമാ…സോഫ്റ്റ് ആണോ ഹാര്‍ഡ് ആണോ ഇഷ്ടം; ഞരമ്പന്‍ സൈക്കോളജിസ്റ്റിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

മാനസിക വിഷമങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. മനസ്സ് തകര്‍ന്നിരിക്കുന്ന പലരും കൗണ്‍സിലിംഗിനായി സൈക്കോളജിസ്റ്റുകളെ സമീപിക്കാറുണ്ട്.

പലര്‍ക്കും ഇതുവഴി ആശ്വാസം ലഭിക്കാറുമുണ്ട്. എന്നാല്‍ രോഗികളുടെ അവസ്ഥയെ മുതലെടുക്കുന്ന നിരവധി തട്ടിപ്പുവീരന്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൗണ്‍സിലിംഗിന്റെ പേരു പറഞ്ഞ് ലൈംഗിക ചൂഷണം നടത്തുന്നതായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ് ടി.പി. ജവാദിനെതിരേയാണ് ഇപ്പോള്‍ വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഷെയര്‍ചെയത് ജവാദിനെതിരെ ഒരു യുവതി രംഗത്തെത്തി.

പോസ്റ്റിന് താഴെ ജവാദില്‍ നിന്ന് കൗണ്‍സിലിംഗിനിടെ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി സ്ത്രീകളാണ് കമന്റിട്ടത്.

കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളില്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കൗണ്‍സിലിംഗിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാള്‍ വീണ്ടും ചൂഷണം ചെയ്തു കൊണ്ടേയിരിക്കും എന്ന് യുവതി തുറന്നു പറയുന്നു. അതുകൊണ്ട് ഇനിയും ഇത് മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് യുവതി പരാതി നല്‍കിയത്.

ഒരു അശ്ലീല വീഡിയോ യുവതിയ്ക്ക് അയച്ച ശേഷം യുവതിയുടെ പ്രതികരണം അറിയാനായി ജവാദ് ചൂണ്ടയിടുന്നത് ചാറ്റിംഗിന്റെ സ്‌ക്രീന്‍ഷോട്ടില്‍ കാണാം.

റൊമാന്റിക് വണ്‍….വീഡിയോ കണ്ടോ എന്ന് ചോദിക്കുന്നു ജവാദ്. അയച്ചിട്ടുണ്ട്..മുമ്പ് കണ്ടിട്ടുണ്ടോ..എന്നൊക്കെയായി പിന്നീട് ചാറ്റ്. സോഫ്റ്റ് പോണ്‍ ആണോ…ഹാര്‍ഡ് പോണ്‍ ആണോ താല്‍പര്യം സോഫ്റ്റ് പോണ്‍ മുമ്പ് കണ്ടിട്ടില്ലേ…ഇതിന് പൊതുവെ സോഫ്റ്റ് പോണ്‍ എന്നാ പറയുകാ എന്നൊക്കെയാണ് ജവാദിന്റെ ചാറ്റ് സന്ദേശങ്ങള്‍.

ജവാദിനെ പൊളിച്ചടുക്കുന്ന യുവതിയുടെ പോസ്റ്റ് ഇങ്ങനെ…

അത്യാവശ്യം പ്രശസ്തനായ സൈക്കോളജിസ്റ്റ് ടിപി ജവാദിനെ(കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനിലെ സൈക്കോളജിസ്റ്റ്) കുറിച്ചും , അയാള്‍ നടത്തുന്ന ‘കൗണ്‍സിലിങ്ങിനെ’ പറ്റിയും ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല ട്രോമകളും അനുഭവിക്കുന്നവരെ അയാള്‍ ഇനിയും ചൂഷണം ചെയ്തുകൊണ്ടേയിരിക്കും…

അതുകൊണ്ട് ഇനി എന്ത് തന്നെ സംഭവിച്ചാലും ഈ കാര്യങ്ങള്‍ ഞാന്‍ പറയുക തന്നെ ചെയ്യും. തുടക്കത്തില്‍ ഞാന്‍ വളരെയധികം ബഹുമാനത്തോടെ കണ്ടിരുന്ന ഇദ്ദേഹത്തിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഞാന്‍ താഴെ കൊടുത്തിട്ടുണ്ട്.

എന്നെ സംബന്ധിച്ചു അതിന് കൃത്യമായ മറുപടിയും ഞാന്‍ തിരിച്ചു പറഞ്ഞതുകൊണ്ട് അയാള്‍ പിന്നെ ആ വഴിയേ വന്നിട്ടില്ല, അത്കൊണ്ട് തന്നെ ഞാനതത്ര കാര്യമാക്കിയതുമില്ല.

എന്നാല്‍ കുറച്ചു ദിവസങ്ങളായി പല സുഹൃത്തുക്കള്‍ക്കും വളരെ മോശമായ രീതിയിലുള്ള അനുഭവങ്ങള്‍ ഇയാളുടെ അടുത്തുനിന്നും കിട്ടിയിട്ടുണ്ടെന്ന കാര്യം സത്യം പറഞ്ഞാല്‍ വളരെ വിഷമത്തോടെയാണ് ഞാന്‍ ഉള്‍ക്കൊണ്ടത്, കാരണം സൈക്കോളജി മേഖലയില്‍ പ്രശസ്തനായി നില്‍ക്കുന്ന, വളരെ പിടിപാടുകളുള്ള, പലരും മാനസികമായി ആശ്രയിക്കേണ്ടുന്ന ഒരു വ്യക്തി ഇങ്ങനെ ചെയ്യുന്നത് ഒരാളെ എങ്ങനെ ബാധിക്കുമെന്നത് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കൂഹിക്കാമല്ലോ…

എന്റെ ഒരു പെണ്‍ സുഹൃത്ത്, വളരെ വിഷമിത്തിലിരിക്കുമ്പോള്‍ ഇയാളോട് സഹായം ചോദിച്ചിട്ടുണ്ടായിരുന്നു, അയാള്‍ അതിന് പറഞ്ഞ മറുപടി അങ്ങനെ തോന്നുമ്പോള്‍ മാസ്റ്റര്‍ബേറ്റ് ചെയ്താല്‍ മതിയെന്നാണ്, തുടര്‍ന്ന് ലൈംഗിക ചുവയോട് കൂടിയുള്ള സംസാരമായിരുന്നു അയാള്‍ നടത്തിയത്, ഇത് മാനസികമായി തളര്‍ന്നു നില്‍ക്കുന്ന ആ പെണ്‍ കുട്ടിയെ പിന്നെയും മാനസിക സമ്മര്‍ദ്ദത്തിലാക്കി, ആത്മഹത്യാ ചിന്തകള്‍ വരെ ആ കുട്ടിയിലുണ്ടായി.

ഇത് വായിക്കുന്ന നിങ്ങളിവിടെ ഓര്‍ക്കേണ്ടത് എത്രത്തോളം വികലമായ സ്വഭാവമാണയാളുടേതെന്നാണ്….ആ കുട്ടിയോട് ഇത് പുറത്ത് പറയാന്‍ പറഞ്ഞപ്പോള്‍, അവള്‍ പറഞ്ഞത്, ‘അയാള്‍ക്കത്രയും പിടിപാടുണ്ട്, അയാളെന്റെ ഭാവിയെ നശിപ്പിക്കുമെന്നാണ്…’. സമാനമായി പലര്‍ക്കും ഇത് പുറത്ത് പറയാന്‍ പറ്റുന്നില്ല…

ഇത് ഒന്നോ രണ്ടോ ആള്‍ക്കാരുടെ അനുഭവം മാത്രമായി നിങ്ങള്‍ തള്ളിക്കളയരുത്, എനിക്കറിയാവുന്ന ഒരുപാട് പേര്‍ക്ക് സമാനാനുഭവം ഇയാളുടെ അടുത്തുനിന്നും ഉണ്ടായിട്ടുണ്ട്.

ഞാനിത്രയും എഴുതിയത് ഒരാള്‍ക്കെങ്കിലും ഇയാളുടെ സ്വഭാവത്തെ പുറത്ത് കാട്ടാനുള്ള ഒരു ധൈര്യം ഇതിലൂടെ ലഭിക്കുമെങ്കില്‍ എന്നോര്‍ത്താണ്…

ഇതേ തുടര്‍ന്ന് മറ്റൊരു യുവതിയും ജവാദിനെതിരെ പോസ്റ്റിട്ടു

ഒരു പുരുഷ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുണ്ടാക്കിയ പുകിലുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.. അയാളുടെ പല ഇരകളില്‍ ഒരാളാണ് ഞാനും എന്ന് അയാള്‍ക്കെതിരെ വന്ന ഒരു പോസ്റ്റിന്റെ താഴെയുള്ള എന്റെ കമന്റില്‍ ചില ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് അയാള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലുള്ള കമന്റ്സ് വന്നു.. Male Chauvinism തുളുമ്പി നില്‍ക്കുന്ന ഈ സമൂഹത്തില്‍ exploitation നേരിട്ട പെണ്‍കുട്ടികള്‍ക്കെതിരെ ഒരാളെങ്കിലും അങ്ങനെ ഒരു കമന്റ് ഇട്ടിലെങ്കിലേ അത്ഭുതമുള്ളൂ..

ഒരാളുടെ പേഴ്സണാലിറ്റി ട്രൈറ്റ് നോക്കി, അയാളുടെ വീക്ക് പോയിന്റ് നോക്കി, വളരെ ക്ലാസ്സായി അയാളെ exploit ചെയ്യാന്‍ സാധിക്കുന്നത് എത്തിക്സിന്റെ ഭാഗം അവര്‍ വില കല്‍പിക്കാത്തതുകൊണ്ടാണ്…

ഒരു മാനസികാരോഗ്യ പ്രവര്‍ത്തകന്‍ തെറാപ്പിക്കള്‍ പോലെ തന്നെ പഠിച്ചും പ്രാക്ടീസ് ചെയ്തും നിലനിര്‍ത്തേണ്ട ഒന്നാണ് പ്രൊഫഷണല്‍ എത്തിക്സ്.. അതിനു കഴിഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് ആ ഫീല്‍ഡില്‍ നില്‍ക്കാനുള്ള അവസരം കൊടുക്കരുത്..

സ്വയം മാക്സിമം ബൂസ്റ്റ് ചെയ്ത്, ഒളിഞ്ഞിരുന്ന് ഈ മാതിരി ഊളത്തരങ്ങള്‍ ചെയ്യുന്ന ചുരുക്കം ചില ആള്‍ക്കാര്‍ കാരണം, ക്ലിനിക്കല്‍ സൈക്കോളജി ഫീല്‍ഡിലെ തന്നെ നല്ല പ്രൊഫഷണല്‍സും, സൈക്കോളജി ഫീല്‍ഡിലെ മറ്റു ചിലരും ഇതിന്റെ ചീത്ത പേര് നേരിടേണ്ടി വരുന്നുണ്ട്…

അതുകൊണ്ട് തന്നെ, ഇങ്ങനെയുള്ള exploitations നേരിട്ടവര്‍, അത് ഫീല്‍ഡിലുള്ളവരായാലും പൊതു ജനങ്ങള്‍ ആയാലും അത് തുറന്ന് കാട്ടി മുമ്പിലോട്ട് വരുക തന്നെ ചെയ്യണം.. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആരും ആത്മബന്ധം നോക്കില്ല, പ്രൊഫഷണല്‍ എത്തിക്സിനെ മാത്രമെ പ്രാധാന്യം കല്‍പ്പിക്കു..

പൈസ കൊടുത്തും, ഓര്‍ഡര്‍ കൊടുത്തും, അയാളെ സപ്പോര്‍ട്ട് ചെയ്യുന്ന, അയാളെ ന്യായികരുന്ന രീതിയിലുള്ള, പറഞ്ഞു ചെയ്യിപ്പിക്കുന്ന കമന്റുകള്‍ക്ക് നല്ല പോലെ മറുപടി കൊടുത്താല്‍ അവരുടെ IsaâpIÄ remove ചെയ്ത് പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല..കൂടെ നിന്ന, വിളിച്ചു സംസാരിച്ച, ഞങ്ങളെ മനസ്സിലാക്കിയ ഫീല്‍ഡിലെ എല്ലാ നല്ല മനസ്സുള്ളവര്‍ക്കും നന്ദി…

Related posts

Leave a Comment