ബ​സി​നു​ള്ളി​ൽ ഗ​ർ​ഭി​ണി​ക്കുനേ​രേ അ​തി​ക്ര​മം; കെഎസ്ആർടിസി മെക്കാനിക്ക് അറസ്റ്റിൽ

കാ​ട്ടാ​ക്ക​ട : കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ഗ​ർ​ഭി​ണി​ക്ക് നേരേ അ​തി​ക്ര​മം കാട്ടിയയാൾ അറസ്റ്റിൽ. മെ​ക്കാ​നി​ക്കാ​യ യു​വാ​വി​നെ ഭ​ർ​ത്താ​വ് എ​ത്തി പി​ടി​കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പിക്കുകയായിരുന്നു. ഇ​ന്ന​ലെ രാ​ത്രി എട്ടിനാണ് സം​ഭ​വം.

കാ​ട്ടാ​ക്ക​ട ഡി​പ്പോയി​ലെ മെ​ക്കാ​നി​ക്ക് പ്ര​മോ​ദാണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. വ​ട്ട​പ്പാ​റ മ​രു​തു​മൂ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ നൈ​റ്റ് ഡ്യൂ​ട്ടി​ക്കായി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കാ​ട്ടാ​ക്ക​ട​യി​ലേ​ക്ക് കെഎസ്ആർടിസി ബസിൽ വ​രി​ക​യാ​യി​രു​ന്നു.

ബസ് മേ​പ്പൂ​ക്ക​ട ഭാ​ഗ​ത്ത് എത്തിയപ്പോഴാണ് യു​വാ​വ് മു​ൻ സീ​റ്റി​ൽ ഇ​രു​ന്ന ഗ​ർ​ഭി​ണി​ക്കു നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ര​ണ്ടു​ത​വ​ണ കൈ​ തട്ടിമാറ്റിയിട്ടും ഇയാൾ വീണ്ടും ശ​രീ​ര​ത്തി​ൽ തൊ​ട്ട​തോ​ടെ യു​വ​തി ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

ഭ​ർ​ത്താ​വ് കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാൻ​ഡി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യും ബ​സ് എ​ത്തി​യ ഉ​ട​നെ ഇ​യാ​ളെ പി​ടി​ച്ചിറ​ക്കി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. യു​വാ​വ് അ​തി​ക്ര​മം ന​ട​ത്തി​യ​ത് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ന് കൈ​മാ​റി.

പോ​ലീ​സി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി യു​വ​തി​യും ഭ​ർ​ത്താ​വും പ​രാ​തി ന​ൽ​കി.​ പോ​ലി​സ് കേ​സെ​ടു​ത്തു. അ​തി​നി​ടെ, അ​റ​സ്റ്റി​ലാ​യ പ്ര​മോ​ദി​നെ കെ​എ​സ്ആ​ർ​ടി​സി സ​സ്‌​പെ​ൻഡ് ചെയ്യാനുള്ള തീരുമാനം ഇ​ന്ന് ഉണ്ടാകു മെന്നാണ് അറിയുന്നത്.

Related posts

Leave a Comment