നീ ​ഏ​താ​യാ​ലും മ​രി​ക്കാ​ൻ പോ​കു​വ​ല്ലേ, ഞാ​ൻ ത​ന്നെ ക​ത്തി​ച്ചു​ത​രാം! യു​വ​തി​ക്ക് പൊ​ള്ള​ലേ​റ്റു, ഭ​ർ​ത്താ​വി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

ക​ണ്ണൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ പേ​ടി​പ്പി​ക്കാ​ൻ മ​ണ്ണെ​ണ്ണ ദേ​ഹ​ത്ത് ഒ​ഴി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് തീ ​കൊ​ളു​ത്തി​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി.

ചാ​ലാ​ട്ടെ യു​വ​തി​യാ​ണ് ഭ​ർ​ത്താ​വി​നെ​തി​രെ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 26ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഭ​ർ​ത്താ​വ് സ്ഥി​ര​മാ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ൽ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യ യു​വ​തി ഭ​ർ​ത്താ​വി​നെ പേ​ടി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് നീ ​ഏ​താ​യാ​ലും മ​രി​ക്കു​ന്ന​ത​ല്ലേ, ഞാ​ൻ ത​ന്നെ ക​ത്തി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​യു​ന്നു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് ഭ​ർ​ത്താ​വി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

Related posts

Leave a Comment