ഏ​ക​ദി​ന ലോ​ക​ക​പ്പ്; ഓ​സീ​സി​ന് ആ​റാം കി​രീ​ടം

അ​ഹ​മ്മാ​ദാ​ബാ​ദ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ഓ​സീ​സി​ന് ആ​റാം കി​രീ​ടം . അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ആ​റ് വി​ക്ക​റ്റി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് ലോ​ക​കി​രീ​ടം തി​രി​കെ പി​ടി​ച്ച​ത്.

120 പ​ന്തി​ല്‍ 137 റ​ണ്‍​സെ​ടു​ത്ത ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി നേ‌​ടി​യ മ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മ​നി​ച്ച​ത്.

1987,1999,2003,2007,2015 വ​ർ​ഷ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ ലോ​ക കി​രി​ടം നേ​ടി​യി​രു​ന്നു. 1999ൽ ​പാ​ക്കി​സ്ഥാ​നെ​യും 2003ൽ ​ഇ​ന്ത്യ​യേ​യും 2007ൽ ​ശ്രീ​ല​ങ്ക​യേ​യും 2015ൽ ​ന്യൂ​സി​ല​ൻ​ഡി​നേ​യും ഓ​സീ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി.

2003 ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റി​ക്കി​പോ​ണ്ടിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​സീ​സ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി ഓ​സീ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഓ​വ​ർ മു​ത​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ആ​ദം ഗി​ൽ​ക്രി​സ്റ്റും മാ​ത്യു ഹെ​യ്ഡ​നും ക​ട​ന്നാ​ക്ര​മി​ച്ചു. തു​ട​ർ​ന്നു​വ​ന്ന ക്യാ​പ്റ്റ​ൻ റി​ക്കി​പോ​ണ്ടിം​ഗും ഡാ​മി​യ​ൻ മാ​ർ​ട്ടി​നും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ അ​ടി​ച്ച് ത​ക​ർ​ത്ത​പ്പോ​ൾ ഓ​സീ​സ് അ​ന്പ​ത് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 359 റ​ൺ​സെ​ടു​ത്തു.

കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ലെ സ​ച്ചി​ന്‍റെ​യും ഗാം​ഗു​ലി​യു​ടെ​യും വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഒ​ര​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ച് വീ​രേ​ന്ദ്ര സേ​വാ​ഗ് ഓ​സീ​സ് ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ചെ​ങ്കി​ലും രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ അ​പ്ര​തീ​ക്ഷി​ത റ​ൺ ഔ​ട്ട് ടീം ​ഇ​ന്ത്യ​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തെ പ്ര​തി​കൂ​ല​മാ​ക്കി.

പി​ന്നീ​ട് വ​ന്ന ബ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഓ​സീ​സ് 125 റ​ൺ​സി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2007 വെ​സ്റ്റ​ൻ​ഡീ​സി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യെ കീ​ഴ​ട​ക്കി ഓ​സീ​സ് ലോ​ക​ക​പ്പി​ൽ ഹാ​ട്രി​ക്ക് വി​ജ​യം നേ​ടി. 2015 ൽ ​ഓ​സ്ട്രേ​ലി​യാ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി ഓ​സീ​സ് ത​ങ്ങ​ളു​ടെ ന​ഷ്ട​പ്ര​താ​വം വീ​ണ്ടെ​ടു​ത്തു.

Related posts

Leave a Comment