നാ​​ളെ​​യാ​​ണ്… നാ​​ളെ​​യാ​​ണ്…

പ​ന്ത്ര​ണ്ടാം എ​​ഡി​​ഷ​​ൻ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ ഫേ​​വ​​റി​​റ്റു​​ക​​ളി​​ൽ ഒ​​ന്ന്… ബൗ​​ളിം​​ഗ്, ബാ​​റ്റിം​​ഗ് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​ങ്ങ​​ളു​​ള്ള ടീം… ​​ലോ​​ക റാ​​ങ്കിം​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​നം… ആ​​രാ​​ധ​​ക​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ ലോ​​ക​​ത്തി​​ൽ ഒ​​ന്നാം ന​​ന്പ​​ർ… ഇ​​തെ​​ല്ലാം ടീം ​​ഇ​​ന്ത്യ​​ക്കു​​ള്ള വി​​ശേ​​ഷ​​ണ​​ങ്ങ​​ളാ​​ണ്. എ​​ന്നാ​​ൽ, എ​​ന്തൊ​​ക്കെ വി​​ശേ​​ഷ​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടെ​​ന്തു​​കാ​​ര്യം!

ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങി ഒ​​രാ​​ഴ്ച ആ​​കാ​​റാ​​യി​​ട്ടും ടീം ​​ഇ​​ന്ത്യ​​ക്ക് ക​​ള​​ത്തി​​ലി​​റ​​ങ്ങാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല, ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​തു കാ​​ണാ​​നു​​ള്ള ആ​​രാ​​ധ​​ക​​രു​​ടെ നീ​​ണ്ട കാ​​ത്തി​​രി​​പ്പ്. ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങി ഏ​​ഴാം നാ​​ളി​​ൽ ടീം ​​ഇ​​ന്ത്യ ക​​ള​​ത്തി​​ലെ​​ത്തും,

​​താ​​യ​​ത് നാ​​ളെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​രം ഈ ​​ലോ​​ക​​ക​​പ്പി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മൂ​​ന്നാം മ​​ത്സ​​ര​​മാ​​ണെ​​ന്ന​​താ​​ണ് മ​​റ്റൊ​​രു വ​​സ്തു​​ത. ഇ​​ന്ത്യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ഴേ​​ക്കും ഇം​ഗ്ല​ണ്ട്, പാ​​ക്കി​​സ്ഥാ​​ൻ, ശ്രീ​​ല​​ങ്ക, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ എ​​ന്നി​​വ ര​​ണ്ട് ക​​ളി​​ക​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​ക്കും.

വൈ​​കാ​​ൻ കാ​​ര​​ണം‍?

ഐ​​സി​​സി​​ക്കും മു​​ക​​ളി​​ലാ​​ണ് ബി​​സി​​സി​​ഐ എ​​ന്ന​​തി​​ന്‍റെ മ​​റ്റൊ​​രു ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​രം വൈ​​കാ​​ൻ കാ​​ര​​ണം. ക​​ഴി​​ഞ്ഞ മേ​​യി​​ലാ​​ണ് ലോ​​ക​​ക​​പ്പി​​ന്‍റെ ഫി​​ക്സ​​ച​​ർ പു​​റ​​ത്തു​​വ​​ന്ന​​ത്. ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ഇ​​ന്ത്യ​​യു​​ടെ ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​രം ജൂ​​ണ്‍ ര​​ണ്ടി​​നാ​​യി​​രു​​ന്നു ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, ലോ​​ഥ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഐ​​പി​​എ​​ൽ ന​​ട​​ന്ന​​തി​​നു​​ശേ​​ഷം 15 ദി​​വ​​സം ക​​ഴി​​ഞ്ഞേ ഇ​​ന്ത്യ​​ൻ ടീം ​​അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​രം ക​​ളി​​ക്കാ​​ൻ പാ​​ടു​​ള്ളൂ. അ​​തു​​കൊ​​ണ്ടാ​​ണ് മ​​ത്സ​​രം നീ​​ട്ടി​​വ​​യ്ക്കാ​​ൻ ഐ​​സി​​സി നി​​ർ​​ബ​​ന്ധി​​ത​​രാ​​യ​​ത്. എ​​ന്നാ​​ൽ, ലോ​​ഥ ക​​മ്മി​​റ്റി​​യും ഐ​​സി​​സി​​യും ത​​മ്മി​​ൽ ബ​​ന്ധ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​ത്ത​​ര​​ത്തി​​ൽ വ​​ഴ​​ങ്ങേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

മ​​ത്സ​​രം വൈ​​കാ​​ൻ മ​​റ്റൊ​​രു കാ​​ര​​ണം ടെ​​ലി​​വി​​ഷ​​ൻ സം​​പ്രേ​​ക്ഷ​​ണ അ​​വ​​കാ​​ശം നേ​​ടി​​യ സ്റ്റാ​​ർ സ്പോ​​ർ​​ട്സി​​ന്‍റെ പി​​ടി​​വാ​​ശി​​യാ​​ണ്. ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ന്‍റെ അ​​വ​​സാ​​നം വേ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ആ​​വ​​ശ്യം. ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ക്ക​​ത്തി​​ലേ ക​​ഴി​​ഞ്ഞു പോ​​യാ​​ൽ ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​വേ​​ശം മ​​ങ്ങു​​മെ​​ന്നാ​​യി​​രു​​ന്നു അ​​വ​​രു​​ടെ വാ​​ദം.

ഐ​​സി​​സി ഇ​​ക്കാ​​ര്യം അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ ലീ​​ഗ് റൗ​​ണ്ടി​​ന്‍റെ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ തു​​ട​​രെ ക​​ള​​ത്തി​​ലി​​റ​​ങ്ങേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​യി. അ​​ഞ്ച്, ഒ​​ന്പ​​ത്, 13, 16, 22, 27, 30, ജൂ​​ലൈ ര​​ണ്ട്, ആ​​റ് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ.

Related posts