മെയ്ഡ് ഇന്‍ ചൈന! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയില്‍; ബെയ്പാന്‍ജിയാങ്ങ് എന്നാണ് പാലത്തിന്റെ പേര്

worlds-highest-bridge

പാലം ചൈനക്കാരുടെ ഒരു ദൗര്‍ബല്യമാണെന്ന് തോന്നുന്നു. രാജ്യത്ത് ഓരോ പുതിയ പാലം നിര്‍മിക്കുമ്പോഴും ഏതെങ്കിലുമൊക്കെ റിക്കാര്‍ഡുകള്‍ തിരുത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചില്ലുപാലം ഇക്കഴിഞ്ഞ ഇടയ്ക്കാണ് അവര്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.

ഇപ്പോഴിത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലവും ചൈനയ്ക്കു സ്വന്തം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് 1854 അടി ഉയരത്തില്‍ പാലം പണിതിരിക്കുന്നത്. ബെയ്പാന്‍ജിയാങ്ങ് എന്നാണ് പാലത്തിന്റെ പേര്. പാലത്തിന്റെ അടിയിലൂടെ ഒഴുകുന്ന ബെയ്പിന്‍ നദിയുടെ പേരില്‍ നിന്നാണ് പാലത്തിന് ഈ പേരു ലഭിച്ചത്.

മൂന്നു വര്‍ഷം കൊണ്ടാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 1.023 യുവാനാണ് ഇതിന്റെ ചെലവ്. ചൈനയിലെ രണ്ട് ഒറ്റപ്പെട്ട പ്രദേശങ്ങളായ യൂനയെയും ഗുസോയെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് പാലം പണിതിരിക്കുന്നത്. ലോകത്തിലെ ഉയരം കൂടിയ പത്തു പാലങ്ങളില്‍ എട്ടെണ്ണവും ചൈനയിലാണ്.

Related posts