പുറത്ത് നന്നാ‍യിട്ട് എടുക്കും..! മെഡിക്കൽ കോളജിൽ എക്സറേ ഫിലിം തിർന്നതിനെ തുടർന്ന് രോഗികളെ സ്വകാര്യ ലാബിലേക്ക്  അയച്ചത് വിവാദമാകുന്നു; പ്രതിഷേധിച്ച് രോഗികളും

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ക്സ്റേ ഫി​ലിം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ എ​ക്സ്റേ​യ്ക്കെ​ത്തു​ന്ന​വ​രെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വി​ടു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ എ​ക്സ്റേ​യു​ടെ​യും, ഡി​ജി​റ്റ​ൽ എ​ക്സ്റേയു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണ് വ​ല​ഞ്ഞ​ത്.

ഉ​ട​ൻ ഫി​ലിം വ​രു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ങ്കി​ലും രാ​ത്രി​യാ​യി​ട്ടും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ആ​ർ​എം​ഒ ഡോ. ​നോ​നാം ചെ​ല്ല​പ്പ​ൻ, അ​ന്പ​ല​പ്പു​ഴ എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഉ​പ​രോ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

താ​ത്കാ​ലി​ക​മാ​യി ഫി​ലിം ഉ​ട​ൻ വാ​ങ്ങാ​മെ​ന്ന ഉ​റ​പ്പു ന​ല്കി​യ​തോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ഭു​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​ആ​ർ. ക​ണ്ണ​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ യു.​എം. ക​ബീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. ഷി​നോ​യി, പി. ​പ്ര​സാ​ദ്, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, പി. ​ദി​ൽ​ജി​ത്, ഷാ​ജി നാ​ല്പ​തി​ൽ, മു​ഹ​മ്മ​ദ് കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts