ശസ്ത്രക്രിയ വിജയിച്ചു; പക്ഷെ കത്രിക യുവതിയുടെ വയറ്റില്‍ വച്ചു മറന്നു

ശ​​​സ്ത്ര​​​ക്രി​​​യയ്​​​ക്കി​​​ടെ യു​​​വ​​​തി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ഡോ​​​ക്ട​​​ർ ശ​​​സ്ത്ര​​​ക്രി​​​യാ ഉ​​​പ​​​ക​​​ര​​​ണം മ​​​റ​​​ന്നു​​​വ​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ നൈ​​​സാം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഒാ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലാ​​​ണ് സം​​​ഭ​​​വം. ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​ഹെ​​​ർ​​​ണി​​​യ​​​യെ തു​​​ട​​​ർ​​​ന്ന് വ​​​യറ്റുവേ​​​ദ​​​ന​​​യു​​​മാ​​​യി എ​​​ത്തി​​​യ മു​​​പ്പ​​​ത്തി​​മൂ​​​ന്നു​​​കാ​​​രി​​​യാ​​​യ മ​​​ഹേ​​​ശ്വ​​​രി ചൗ​​​ധ​​​രി​​​ക്കു ന​​​വം​​​ബ​​​ർ ര​​​ണ്ടി​​​നു ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ക​​​യും ‌12ന് ​​​ഡി​​​സാ​​​ചാ​​​ർ​​​ജ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, വീ​​​ട്ടി​​​ലെ​​​ത്തി ആ​​​ഴ്ച​​​ക​​​ൾ​​​ക്ക​​​കം ക​​​ഠി​​​ന​​​മാ​​​യ വ​​​യ​​​റ്റുവേദന വീ​​​ണ്ടും അ​​​നു​​​ഭ​​​വ​​​പ്പെ​​ട്ടു. ചി​​​കി​​ത്സ​​ക​​​ൾ ഫ​​​ലി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മൂ​​​ന്നു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​ത​​​ന്നെ മ​​​ഹേ​​​ശ്വ​​​രി ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ടു​​​ത്ത എ​​​ക്സ് റേ​​​യി​​​ലാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ച​​​വ​​​ണ(​​​ഫോ​​​ർ​​​സെ​​​പ്സ്) രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റിനു​​​ള്ളി​​​ൽ മ​​​റ​​​ന്നു​​​വ​​​ച്ച​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ്ര​​​ഥ​​​മ​​​പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​തു രോ​​​ഗി​​​ക്കാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു പി​​​ഴ​​​വ് ക​​​ണ്ടെ​​​ത്തി​​​യ ഉ​​​ട​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും നിം​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ. മ​​​നോ​​​ഹ​​​ർ അ​​​റി​​​യി​​​ച്ചു. രോ​​​ഗി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​ക്കു പു​​​റ​​​ത്തു പ്ര​​​തി​​​ഷേധി​​​ച്ചു. അ​​ന്വേ​​ഷി​​ക്കാ​​ൻ സ​​​മി​​​തി​​​യെ നി​​യ​​മി​​ച്ച​​താ​​യി ഡോ. ​​​കെ. മ​​​നോ​​​ഹ​​​ർ അ​​​റി​​​യി​​​ച്ചു. ഡോ. ​​​ബീ​​​ര​​​പ്പ, ഡോ. ​​വേ​​​ണു, ഡോ.​​​വ​​​ർ​​​മ എ​​​ന്നി​​​വ​​​രാ​​​ണ് വി​​വാ​​ദ​​മാ​​യ ശ​​​സ്ത്ര​​​ക്രി​​യാ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

Related posts