എ​ഴു​ന്നേ​റ്റ് ഇ​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ; 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേണം; പോ​ലീ​സ്  ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മേ​ഘ ര​ഞ്ജി​ത്ത് കോ​ട​തി​യി​ല്‍

ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ക​ളക്ട​റേ​റ്റ് മാ​ര്‍​ച്ചി​ലു​ണ്ടാ​യ പോ​ലീ​സ് ലാത്തി​ച്ചാ​ര്‍​ജി​ല്‍ പ​രി​ക്കേ​റ്റ മേ​ഘ ര​ഞ്ജി​ത്ത് ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ടു ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. 50 ല​ക്ഷം രൂപ ​ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് കേ​സ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് മേ​ഘ.

ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി അ​മി​താ​ധി​കാ​ര​മു​പ​യോ​ഗി​ച്ചെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു മാ​റി​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നു ഹ​ര്‍​ജി​യി​ല്‍ മേ​ഘ ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് മ​ര്‍​ദ​നം തു​ട​ര്‍​ന്ന​താ​യും സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ ശേ​ഷ​വും ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍​നി​ന്നു പോ​ലീ​സ് പി​ന്‍​വാ​ങ്ങി​യി​ല്ലെ​ന്നും മേ​ഘ ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

തന്‍റെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു പ്ര​കോ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ത​ല്ല​രു​തെ​ന്നു നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പോ​ലീ​സ് വ​ഴ​ങ്ങി​യി​ല്ലെ​ന്നും ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ക​ഴു​ത്തി​ന് ലാ​ത്തി കൊ​ണ്ട​ടി​ച്ച​താ​യും മേ​ഘ ഹ​ര്‍​ജി​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പോലീ​സ് ന​ട​പ​ടി​യി​ല്‍ മേ​ഘ​യു​ടെ ക​ഴു​ത്തി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു.ക​ഴു​ത്തി​ല്‍ ലാ​ത്തി​കൊ​ണ്ട​ടി​ച്ച​തി​നെ​ത്തു​ര്‍​ന്ന് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യും ത​നി​യെ എ​ഴു​ന്നേ​റ്റി​രി​ക്കാ​ന്‍ ക​ഴി അ​വ​സ്ഥ​യി​ലാ​ണ് താ​നെ​ന്നും മേ​ഘ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഈ ​അ​വ​സ്ഥ​യി​ല്‍​നി​ന്നു​ള്ള റി​ക്ക​വ​റി വ​ള​രെ പ്ര​യാ​സ​ക​ര​വും ഏ​റെ​ക്കാ​ലം പി​ടി​ക്കു​ന്ന​തു​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്.

Related posts

Leave a Comment