ധോണി പോയതോടെ യുവിയുടെ ശനിദശ മാറി, കോഹ്‌ലിയുടെ പിടിവാശിക്കൊപ്പം ആഭ്യന്തരക്രിക്കറ്റിലെ മികവും തിരിച്ചുവരവിനു തുണയായി

yuviഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട യുഗത്തിന് ആരംഭം കുറിച്ചതോടെ മാറ്റങ്ങളും ദൃശ്യമായി തുടങ്ങി. അതില്‍ പ്രധാനമാണ് നീണ്ട ഇടവേളയ്ക്കുശേഷമുള്ള യുവരാജ് സിംഗിന്റെ തിരിച്ചുവരവ്. ധോണിയുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളായിരുന്നു യുവിയെ ടീം ഇന്ത്യയുടെ നീലജേഴ്‌സിയില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നതെങ്കില്‍ കോഹ്‌ലിയുമായുള്ള സൗഹൃദമാണ് ഇപ്പോള്‍ തിരിച്ചുവിളിയിലേക്ക് നയിച്ചത്. ധോണി-യുവി ഭിന്നതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2011ലെ ലോകകപ്പിനുശേഷം ചില സ്വകാര്യ ചടങ്ങുകളില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചതാണ് കാരണം. അതിനുശേഷം ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുപോലും ദേശീയ ടീമിലേക്കുള്ള വഴി അടഞ്ഞുതന്നെയിരുന്നു. യുവിയുടെ അച്ഛന്‍ യോഗ്‌രാജ്‌സിംഗ് പലപ്പോഴും ധോണിക്കെതിരേ പൊട്ടിത്തെറിക്കുകയും ചെയ്തു.

മൂന്നര വര്‍ഷമായിരിക്കുന്നു യുവി ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമായിട്ട്. കൃത്യമായി പറഞ്ഞാല്‍ 2013 ഡിസംബര്‍ പതിനൊന്നിനാണ് യുവി അവസാന ഏകദിനം കളിക്കുന്നത്. അതിനുശേഷം ആഭ്യന്തരക്രിക്കറ്റില്‍ ചടുലമായ ഫോമിലായിരുന്നെങ്കിലും ധോണി വഴിമുടക്കി. കോഹ്‌ലി ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുക്കുന്ന പരമ്പരയില്‍ തന്നെ യുവി ടീമിലെത്തുന്നത് യാദൃശ്ചികതയല്ല. കളിക്കളത്തിലും പുറത്തും കോഹ്‌ലിയുടെ ഏറ്റവുമടുത്ത സുഹൃത്താണ് യുവി. രണ്ടുപേരും പോരാട്ടവീര്യത്തില്‍ മുന്നിലും. യുവിയുടെ ടീമിലുണ്ടാകണമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനോട്് കോഹ്‌ലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ നല്കുന്ന സൂചന.

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീം- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്

ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, റിഷബ്, പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജ!ഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ബുംമ്ര, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍

Related posts