ബംഗളൂരു: 500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയതുമൂലം രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ചില്ലറവ്യാപാരികള്‍ പ്രതിസന്ധിയില്‍. വില്പന ഗണ്യമായി കുറഞ്ഞു. ഓര്‍ഡര്‍ കാന്‍സലേഷന്‍ കൂടി. ഉത്സവകാലത്തെ വില്പനനേട്ടങ്ങളുടെ ഫലം ഒരാഴ്ചകൊണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് കമ്പനികള്‍.
ഒരാഴ്ചയ്ക്കുള്ളില്‍ ഇ–കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയുള്ള ഓര്‍ഡറുകളില്‍ 50–60 ശതമാനം കുറവുണ്ടായി. രാജ്യത്തെ 60 ശതമാനത്തോളം ഈ കൊമേഴ്‌സ് വ്യാപാരങ്ങള്‍ കാഷ് ഓണ്‍ ഡെലിവറിയായാണു നടക്കുന്നത്. ഇതാണ് ഓര്‍ഡറുകളുടെ എണ്ണം കുറയാനായത്. ഓര്‍ഡര്‍ നല്‍കിയവ കൈകളിലെത്തുമ്പോള്‍ നല്കാനുള്ള പണം കൈവശമില്ലാത്തതിനാല്‍ മിക്ക ഓര്‍ഡറുകളും റദ്ദാവുകയാണ്.മുന്‍നിര ഓണ്‍ലൈന്‍ സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും വേണ്ടത്ര ഫണ്ടിംഗ് ഇല്ലാതെ ദുരിതത്തിലായിരുന്ന വേളയിലാണ് പോയ മാസം ഓഫറുകള്‍ നിരത്തിയത്. ഇപ്പോള്‍ 60 ലക്ഷം ഓര്‍ഡറുകള്‍ കാന്‍സലായിട്ടുണ്ട്.