മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ അറ്റാദായം. പെട്രോളിയം വില കുറഞ്ഞപ്പോള്‍ ശുദ്ധീകരണത്തിലും പെട്രോകെമിക്കലുകളിലും ലാഭം വര്‍ധിച്ചു.ജനുവരി-മാര്‍ച്ചിലെ അറ്റാദായം 7,398 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലത്തേക്കാള്‍ 16 ശതമാനം അധികമാണിത്. പ്രതിഓഹരി വരുമാനം (ഇപിഎസ്) 25.1 രൂപയായി. ഓരോ വീപ്പ ക്രൂഡ് ഓയില്‍ സംസ്കരിച്ചപ്പോഴും 10.8 ഡോളറായിരുന്നു റിലയന്‍സിന്റെ ലാഭം.
2015-16ലെ മൊത്തം അറ്റാദായം 27,630 കോടി രൂപ എന്ന റിക്കാര്‍ഡ് കുറിച്ചു. ഓഹരി ഒന്നിന് 93.1 രൂപ വരുമിത്. തലേ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം കൂടുതലാണിത്. മൊത്തം വിറ്റുവരവ് 23.8 ശതമാനം താണ് 2,96,091 കോടി രൂപ ആയപ്പോഴാണ് അറ്റാദായത്തിലെ ഈ വര്‍ധന. റിലയന്‍സ് റീട്ടെയിലിന് 3,245 കടകളിലായി 235 കോടി രൂപയേ മൊത്തലാഭമുള്ളൂ. 86,033 കോടിരൂപ പണമിച്ചമുള്ള കമ്പനിയുടെ ആകെ കടം 1,81,079 കോടി രൂപയാണെന്നു ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു.