‘പിന്നെയും’ തന്‍റെ ജീവിതം ഭ​​​യാ​​​ശ​​​ങ്ക​​​ക​​​ളോ​​​ടെ​​​..! പ്ര​തി​ഭ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ കേ​ര​ളം ഇനിയും പ​ഠി​ച്ചി​ട്ടി​ല്ല; എല്ലാവർക്കും ഇഷ്ടം അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനെന്ന് അ​ടൂ​ർ ഗോപാലകൃഷ്ണൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​ഭ​​​ക​​​ളെ ബ​​​ഹു​​​മാ​​​നി​​​ക്കാ​​​ൻ കേ​​​ര​​​ളം ഇ​​​നി​​​യും പ​​​ഠി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണൻ‍. കേ​​​സ​​​രി സ്മാ​​​ര​​​ക ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സ​​​രി മാ​​​ധ്യ​​​മ​​​പു​​​ര​​​സ്കാ​​​രം മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ടി.​​​ജെ.​​​എ​​​സ്. ജോ​​​ർ​​​ജി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ടെ​​​ലി​​​വി​​​ഷ​​​ൻ വാ​​​ർ​​​ത്ത​​​കാ​​​ണു​​​ന്ന​​​തു നി​​​ർ​​​ത്തി. പ​​​ത്ര​​​ങ്ങ​​​ളു​​​ടെ ചി​​​ല പേ​​​ജു​​​ക​​​ൾ പ​​​ര​​​ദൂ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി മാ​​​ത്രം മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ളു​​​ക​​​ളു​​​ടെ പ​​​ത​​​നം കാ​​​ണാ​​​നും അ​​​വ​​​രെ ച​​​വി​​​ട്ടി​​​ത്താ​​​ഴ്ത്താ​​​നു​​​മാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും ഇ​​​ഷ്ടം.പൗ​​​ര​​​നെ​​​ന്ന നി​​​ല​​​യി​​​ൽ വ​​​ലി​​​യ ഭ​​​യാ​​​ശ​​​ങ്ക​​​ക​​​ളോ​​​ടെ​​​യാ​​​ണ് താ​​​ൻ ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ടൂ​​​ർ പ​​​റ​​​ഞ്ഞു.

അ​​​ഴി​​​മ​​​തി​​​യും പ​​​ക്ഷം​​​പി​​​ടി​​​ക്ക​​​ലും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​ര​​​ത്തെ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ടി.​​​ജെ.​​​എ​​​സ്. ജോ​​​ർ​​​ജ് പ​​റ​​ഞ്ഞു. തി​​​ന്മ​​​ക​​​ൾ തു​​​റ​​​ന്നുകാ​​​ട്ടേ​​​ണ്ട​​​വ​​​രെ​​ത്ത​​​ന്നെ തി​​​ന്മ​​​ക​​​ൾ ബാ​​​ധി​​​ക്കു​​ക​​യും അ​​വ​​ർ അ​​​തി​​​ന് അ​​​ടി​​​മ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്താ​​​ൽ പി​​​ന്നെ എ​​​ന്തു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ന​​​ട​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

Related posts