ഞങ്ങളോടെന്തിനാ ഇങ്ങനെ..!  മേൽക്കൂര പ്ലാസ്റ്റിക്ക്, കതകില്ല എന്നിട്ടും ഇവർക്ക്  ലൈഫ് പദ്ധതിയിൽ ഇടമില്ല; നിർധന കുടുംബത്തോടുള്ള പഞ്ചായത്തിന്‍റെ സമീപനം ഇങ്ങനെ…

ചാ​ല​ക്കു​ടി: വീ​ടി​ല്ലാ​ത്ത​വ​ർ​ക്കു വീ​ടു ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തെ പ​ഞ്ചാ​യ​ത്ത് അ​വ​ഗ​ണി​ച്ച​താ​യി പ​രാ​തി. മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ൽ ന​ട​തു​രു​ത്ത് പു​ളി​ങ്ങാ​ന്പി​ള്ളി ഹ​രി​ഹ​ര​നാ​ണു പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​ഗ​ണ​ന മൂ​ലം വീ​ടു ല​ഭി​ക്കാ​താ​യ​ത്.

രോ​ഗി​ക​ളാ​യ ഹ​രി​ഹ​ര​നും ഭാ​ര്യ​യും പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ആ​സ്ബ​സ്റ്റോ​സ് മ​റ​ച്ച കൂ​ര​യി​ൽ ത​ക​ര​പ്പാ​ട്ട​യി​ൽ ഉ​ണ്ടാ​ക്കി​യ വാ​തി​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. മൂ​ത്ത മ​ക​ൾ പ​ഠ​നം നി​ർ​ത്തി ചാ​ല​ക്കു​ടി​യി​ലെ ഒ​രു ക​ട​യി​ൽ ദി​വ​സ​ക്കൂ​ലി​ക്കു പ​ണി ചെ​യ്തു കി​ട്ടു​ന്ന തു​ച്ഛ​മാ​യ തു​ക​യാ​ണ് ഏ​ക വ​രു​മാ​നം.

ഇ​തി​ൽ​നി​ന്നാ​ണു അ​ച്ഛ​നും അ​മ്മ​യ്ക്കു​മു​ള്ള മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തും. ഇ​ള​യ മ​ക​ൾ മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം എ​ല്ലാ ഗ്രാ​മ​സ​ഭ​ക​ളി​ലും വീ​ടി​നു​വേ​ണ്ടി അ​പേ​ക്ഷ ന​ല്കി കാ​ത്തി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ ഇ​ല്ലാ​ത്ത മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടു ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്.

ഇ​ത​നു​സ​രി​ച്ചു പ​ഞ്ചാ​യ​ത്തി​ലെ വീ​ടി​ല്ലാ​ത്ത​വ​രു​ടെ സ​ന്പൂ​ർ​ണ ലി​സ്റ്റ് മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ഈ ​കു​ടും​ബ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ആ​റു​മാ​സം മു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെം​ബ​റും ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത​താ​യി​രു​ന്നു. പാ​വ​പ്പെ​ട്ട കു​ടും​ബം സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന സ്വ​പ്ന​വു​മാ​യി ക​ഴി​യു​ക​യാ​ണ്.

Related posts