Set us Home Page

കൊല്ലരുത്…! സിറിയയില്‍ ഐഎസ് അടുത്തയിടെ നശിപ്പിച്ച ഒരു പള്ളിയുടെ കഥ; ആ പള്ളി ലോകത്തോടു വിളിച്ചുപറഞ്ഞിരുന്നത് ഒരേയൊരു കാര്യം…

ജോ​സ് ആ​ൻ​ഡ്രൂ​സ്

പ​ശ്ചി​മേ​ഷ്യ​യി​ൽ ഐ​എ​സ് ന​ശി​പ്പി​ച്ച ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു ക​ണ​ക്കി​ല്ല. പ​ക്ഷേ, ദെ​ർ എ​സോ​റി​ലെ പ​ള്ളി​യു​ടെ സ്ഥാ​ന​ത്ത് ഇ​പ്പോ​ഴു​ള്ള ക​ൽ​ക്കൂ​ന്പാ​ര​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ക്കു​ന്നു. കാ​ര​ണം ആ ​ക​ൽ​ക്കൂ​ന്പാ​ര​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ത്യ നി​ദ്ര​യി​ലു​ള്ള​ത് ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രാ​ണ്. ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ പ​ല​തും അ​തി​ന്‍റെ കപടന​യ​ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​സ്മ​രി​ച്ചു​ക​ള​ഞ്ഞ ഒ​രു വം​ശ​ഹ​ത്യ​യു​ടെ ഇ​ര​ക​ൾ.

1991-ൽ ​സ്ഥാ​പി​ച്ച പ​ള്ളി ആ​രാ​ധ​നാ​ല​യം മാ​ത്ര​മ​ല്ല. അ​വി​ടെ സ്മാ​ര​ക​വും മ്യൂ​സി​യ​വും സൗ​ഹൃ​ദ ഭി​ത്തി​യു​മു​ണ്ട്. ഭി​ത്തി​യി​ൽ അ​റ​ബി, അ​ർ​മീനി​യ​ൻ ശൈ​ലി​യി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​മെ​ങ്ങു​മു​ള്ള തീ​ർ​ഥാ​ട​ക​രും സ​ന്ദ​ർ​ശ​ക​രും ച​രി​ത്ര​വി​ദ്യാ​ർ​ഥി​ക​ളു​മൊ​ക്കെ​യാ​യി ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വ​ർ​ഷം​തോ​റും ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 21-ന് ​ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​രി​ക്ക​വേ പ​ള്ളി ത​ക​ർ​ക്ക​പ്പെ​ട്ടു.

കൊ​ടി​യ പൈ​ശാ​ചി​ക​ത​യു​ടെ​യും ന​ഗ്ന​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ​യും ആ​കെ​ത്തു​ക​യാ​യി​രു​ന്നു അ​ർ​മീ​നി​യ​ൻ കൂ​ട്ട​ക്കൊ​ല. ഭൂ​ലോ​ക കു​റ്റ​വാ​ളി​യും ജൂ​ത​കൂ​ട്ട​ക്കൊ​ല​യു​ടെ ന​ട​ത്തി​പ്പു​കാ​ര​നു​മാ​യി​രു​ന്ന ഹി​റ്റ്‌ലർ​ക്കു​പോ​ലും പി​ന്നീ​ടു മാ​തൃ​ക​യാ​യ​ത് ഇ​താ​യി​രു​ന്നു. പ്ര​ധാ​ന​മാ​യും 1915നും 1918​നും ഇ​ട​യ്ക്കു​ള്ള മൂ​ന്നു കൊ​ല്ല​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ കൂ​ടു​ത​ലും അ​ര​ങ്ങേ​റി​യ​ത്. ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ള്ളി നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് വം​ശ​ഹ​ത്യ ക്യാ​ന്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ലു ല​ക്ഷ​ത്തോ​ളം ക്രൈസ്തവരെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ​ത് ദെ​ർ എ​സോ​റി​ലെ ഈ ​പ​ള്ളി​പ്പ​രി​സ​ര​ത്താ​യി​രു​ന്നു. അ​തി​ൽ കൂ​ടു​ത​ലും സ്ത്രീക​ളും കു​ട്ടി​ക​ളും.

ച​രി​ത്രം

ഓ​ട്ടോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും യു​റേ​ഷ്യ​യി​ലെ കോ​ക്ക​സ​സ് പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന​ത്തെ തു​ർ​ക്കി​യു​ടെ ഭാ​ഗ​മാ​യ അ​ന​ത്തോ​ളി​യ​യി​ലു​മാ​ണ് അ​ർ​മീ​നി​യ​ക്കാ​ർ ജീ​വി​ച്ചി​രു​ന്ന​ത്. ക്രി​സ്തു​വി​ന് ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് അ​വ​ർ ഇ​വി​ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. എ.​ഡി. 301ൽ ​രാ​ജാ​വ് ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​തോ​ടെ അ​ർ​മീ​നി​യ ലോ​ക​ത്തെ ആ​ദ്യ​ത്തെ ക്രൈ​സ്ത​വ രാ​ജ്യ​മാ​യി.

15-ാം നൂ​റ്റാ​ണ്ടി​ൽ അ​ർ​മീ​നി​യ ഓ​ട്ടോ​മ​ൻ തു​ർ​ക്കി​ക​ളു​ടെ ഭ​ര​ണ​ത്തി​ലാ​യി. അ​തോ​ടെ അ​ർ​മീ​നി​യ​ക്കാ​ർ ര​ണ്ടാം​ത​രം പൗ​രന്മാരാ​യി. അ​വ​കാ​ശ​ങ്ങ​ൾ പ​രി​മി​ത​മാ​യി. മ​നു​ഷ്യ​രെ​പ്പോ​ലെ ജീ​വി​ക്കാ​ൻ പ്ര​ത്യേ​ക നി​കു​തി കൊ​ടു​ക്കേ​ണ്ടി വ​ന്നു. ഇ​പ്പോ​ൾ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ക്രൈസ്തവരോ​ട് കൊ​ല്ലാ​തി​രി​ക്കാ​ൻ വ​ലി​യ നി​കു​തി ഈ​ടാ​ക്കു​ന്ന​തി​ന്‍റെ പ​ഴ​യ മാ​തൃ​ക. ഇ​തൊ​ക്കെ​യാ​യി​ട്ടും സാ​ന്പ​ത്തി​ക​മാ​യി ഉ​ന്ന​തി നേ​ടാ​ൻ ക​ഠി​നാ​ധ്വാ​നി​ക​ളും മി​ത​വാ​ദി​ക​ളു​മാ​യി​രു​ന്ന അ​ർ​മീ​നി​യ​ൻ വം​ശ​ജ​ർ​ക്കു ക​ഴി​ഞ്ഞു. അ​തും അ​വ​രെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​ക്കി. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം ആ​രം​ഭി​ച്ച​തോ​ടെ തു​ർ​ക്കി ദു​ർ​ബ​ല​മാ​യിത്തു​ട​ങ്ങി.

അ​ർ​മീ​നി​യ​ക്കാ​ർ കൂ​ടു​ത​ലും താ​മ​സി​ച്ചി​രു​ന്ന അ​ന​ത്തോ​ളി​യ തു​ർ​ക്കി​യു​ടെ ശ​ത്രു​രാ​ജ്യ​മാ​യി​രു​ന്ന റ​ഷ്യ​യു​ടെ അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു. അ​ർ​മീ​നി​യ​ക്കാ​ർ തു​ർ​ക്കി​ക്കെ​തി​രേ റ​ഷ്യ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ട്ടു. ര​ണ്ടാം​ത​രം പൗ​രന്മാരാ​യി ജീ​വി​ക്കേ​ണ്ടി വ​ന്ന അ​ർ​മീ​നി​യ​ക്കാ​രി​ൽ ചി​ല​ർ റ​ഷ്യ​യു​മാ​യി കൂ​ട്ടു​കൂ​ടി. അ​വ​ർ മാ​തൃ​രാ​ജ്യ​ത്തെ ഒ​റ്റുകൊ​ടു​ത്ത​വ​രാ​ണെ​ന്ന് ഭ​ര​ണ​കൂ​ടം ആ​രോ​പി​ച്ചു. ഇ​തി​നി​ടെ 1908ൽ ​ഓ​ട്ടോ​മ​ൻ സു​ൽ​ത്താ​നെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കി ക​മ്മി​റ്റി ഓ​ഫ് യൂ​ണി​യ​ൻ ആ​ൻ​ഡ് പ്രോ​ഗ്ര​സ് എ​ന്ന പേ​രി​ൽ യു​വ​തു​ർ​ക്കി​ക​ളു​ടെ ഭ​ര​ണം നി​ല​വി​ൽ വ​ന്നു. അ​വ​ർ അ​ർ​മീ​നി​യ​ക്കാ​രോ​ടു​ള്ള പ​ക തീ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

കൂ​ട്ട​ക്ക​ശാ​പ്പ്

1915 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ പ​ട്ടാ​ള​ത്തി​ലു​ള്ള അ​ർ​മീ​നി​യ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. അ​വ​രു​ടെ ആ​യു​ധ​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ക​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​റ്റു തൊ​ഴി​ലു​ക​ളി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ഏ​പ്രി​ൽ 24-ന് 250 ​അ​ർ​മീ​നി​യ​ൻ ബു​ദ്ധി​ജീ​വി​ക​ളെ​യും എ​ഴു​ത്തു​കാ​രെ​യും സ​മു​ദാ​യ നേ​താ​ക്കന്മാരെ​യും കൂ​ട്ട​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്തു. അ​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു മ​നു​ഷ്യ​മ​ന​ഃസാ​ക്ഷി​യെ ന​ടു​ക്കി​യ വം​ശ​ഹ​ത്യ​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ട്ടോ​മ​ൻ തു​ർ​ക്കി​ക​ൾ നി​ർ​വ​ഹി​ച്ച​ത്. ചു​വ​ന്ന ഞാ​യ​ർ എ​ന്ന് ച​രി​ത്ര​ത്തി​ൽ അ​റി​യ​പ്പെ​ട്ട 23-ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു ഓ​ട്ടോ​മ​ൻ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന കോ​ണ്‍​സ്റ്റാ​ന്‍റി​നോ​പ്പി​ളി​ൽ അ​റ​സ്റ്റ്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ അ​റ​സ്റ്റ് ചെ​യ്ത​വ​രെ അ​ങ്കാ​റ​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു. അ​ർ​മീ​നി​യ​ക്കാ​രു​ടെ പ്ര​മു​ഖ​രെ വ​ധി​ച്ച ഏ​പ്രി​ൽ 24 ആ​ണ് ഇ​ന്നും അ​ർ​മീ​നി​യ​ൻ വം​ശ​ഹ​ത്യ​യു​ടെ ഓ​ർ​മ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ത​ന്നെ ഈ ​പ​രീ​ക്ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ യു​വ​തു​ർ​ക്കി​ക​ൾ തീ​രു​മാ​നി​ച്ചു. അ​ർ​മീ​നി​യ​ക്കാ​ർ റ​ഷ്യ​ൻ അ​തി​ർ​ത്തി​യാ​യ അ​ന​ത്തോ​ളി​യ​യി​ലെ വീ​ടും സ്വ​ത്തു​വ​ക​ക​ളും ഉ​പേ​ക്ഷി​ച്ച് മ​രു​ഭൂ​മി​യി​ലേ​ക്കു നീ​ങ്ങാ​ൻ ഉ​ത്ത​ര​വാ​യി. പ്രാ​യ​മാ​യ​വ​രെ​യും കു​ഞ്ഞു​ങ്ങ​ളെ​യു​മൊ​ക്കെ തോ​ളി​ലേ​ന്തി ഉ​ള്ള​തെ​ല്ലാം ഉ​പേ​ക്ഷി​ച്ച് അ​ടു​ത്തു​ള്ള മ​രു​ഭൂ​മി​യി​ലേ​ക്ക് ആ​ളു​ക​ൾ നി​ര​നി​ര​യാ​യി നീ​ങ്ങി​ത്തു​ട​ങ്ങി.

കി​ഴ​ക്ക​ൻ അ​ന​ത്തോ​ളി​യ​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ പു​രു​ഷന്മാ​രെ​യും കൊ​ന്നൊ​ടു​ക്കി. കു​റെ കു​ട്ടി​ക​ളെ മ​തം​മാ​റ്റി മു​സ്‌ലിം കു​ടും​ബ​ങ്ങ​ൾ​ക്കു വ​ള​ർ​ത്താ​ൻ കൊ​ടു​ത്തു​വെ​ന്ന് ചി​ല ലേ​ഖ​ന​ങ്ങ​ളി​ൽ കാ​ണു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ മ​രു​ഭൂ​മി​യി​ലേ​ക്കു​ യാ​ത്ര​യാ​ക്കി​യ​ത് കൊ​ല്ലാ​ക്കൊ​ല ന​ട​ത്താ​ൻ വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ആ​ളു​ക​ൾ മ​രി​ച്ചു​വീ​ണു. മ​രു​ഭൂ​മി​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ ച​ത്തു ചീ​ഞ്ഞ കു​തി​ര​യു​ടെ ജഡം ആ​ർ​ത്തി​യോ​ടെ തി​ന്നു​ന്ന കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ചി​ത്രം മ​ന​ഃസാ​ക്ഷി​യെ ന​ടു​ക്കു​ന്ന​താ​ണ്. ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കും പ​ക​ർ​ത്താ​നാ​വാ​തെ​പോ​യ എ​ത്ര​യോ ദൃ​ശ്യ​ങ്ങ​ൾ​ക്കു സാ​ക്ഷി​യാ​യ മ​ണ്ണി​ലാ​ണ് ഐ​എ​സ് ത​ക​ർ​ത്ത ദേ​വാ​ല​യം നി​ന്നി​രു​ന്ന​ത്.

ഭ​ര​ണാ​ധി​കാ​രി​ക​ളാ​യി​രു​ന്ന യു​വ​തു​ർ​ക്കി​ക​ളു​ടെ ക​മ്മി​റ്റി ഓ​ഫ് യു​ണി​റ്റി ആ​ൻ​ഡ് പ്രോ​ഗ്ര​സ് സം​ശ​യം തോ​ന്നി​യാ​ൽ ഏ​ത് അ​ർ​മീ​നി​യ​ക്കാ​ര​നെ​യും കൊ​ന്നു​ക​ള​യാ​നു​ള്ള നി​യ​മം പാ​സാ​ക്കി​യി​രു​ന്നു. അ​ർ​മീ​നി​യ​ക്കാ​രു​ടെ സ്വ​ത്തു​വ​ക​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ഭൂ​രി​പ​ക്ഷ​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന നി​യ​മ​വും ത​യാ​റാ​ക്കി. സി​റി​യ​ൻ മ​രു​ഭൂ​മി​ക​ളി​ലൂ​ടെ കൊ​ണ്ടു​പോ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും കോ​ണ്‍​സ​ൻ​ട്രേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി. വ​ലി​യ കു​ഴി​ക​ളി​ലേ​ക്കു മ​നു​ഷ്യ​രെ കൂ​ട്ട​ത്തോ​ടെ കൊ​ന്നി​ട്ട​ശേ​ഷം മ​ണ്ണി​ട്ടു മൂ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​പ്പേ​രെ കു​രി​ശി​ൽ ത​റ​ച്ചു കൊ​ന്നു.

സ്ത്രീ​ക​ളാ​ണ് ഏ​റ്റ​വും കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​യ​ത്. കൊ​ല്ലു​ന്ന​തി​നു​മു​ന്പ് സൈ​നി​ക​രും അ​ർ​ധ​സൈ​നി​ക​രും നാ​ട്ടു​കാ​രു​മൊ​ക്കെ പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ആ​രും ചോ​ദി​ക്കാ​നി​ല്ലാ​ത്ത​തു​കൊ​ണ്ട് ക്രൂ​ര​മാ​യ കാ​മ​പ്പേ​ക്കൂ​ത്തു​ക​ളാ​ണ് ന​ട​ന്ന​ത്. സ​ഹി​കെ​ട്ട ക്രി​സ്ത്യ​ൻ സ്ത്രീ​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം യൂ​ഫ്ര​ട്ടീ​സ് ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി.

ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കാ​ൻ ശ്ര​മം

അ​ർ​മീ​നി​യ​ൻ വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചും അ​തേ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​തും എ​ഴു​തു​ന്ന​തും വി​ല​ക്കി​യും തു​ർ​ക്കി ഇ​തു വം​ശ​ഹ​ത്യ​യ​ല്ലെ​ന്നു സ്ഥാ​പി​ക്കാ​ൻ പെ​ടാ​പ്പാ​ടു പെ​ടു​ക​യാ​ണ്. ഓ​ട്ടോ​മ​ൻ പ​ട്ടാ​ള​ത്തി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ജ​ർ​മ​ൻ​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രും മി​ഷ​ന​റി​മാ​രും കൂ​ട്ട​ക്കൊ​ല​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ചു. യു​ദ്ധാ​ന​ന്ത​ര കോ​ട​തി​ക​ളി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ല്കി​യ​വ​രി​ൽ വം​ശ​ഹ​ത്യ​യു​ടെ കാ​ല​ത്ത് ഓ​ട്ടോ​മ​ൻ സ​ർ​ക്കാ​രി​ലും സൈ​ന്യ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ച തു​ർ​ക്കി​ക​ളു​മു​ണ്ടാ​യി​രു​ന്നു.

അ​ർ​മീ​നി​യ​ൻ വം​ശ​ഹ​ത്യ ന​ട​ന്നെ​ന്നു സ​മ്മ​തി​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​തി​ന്‍റെ ഓ​ർ​മ​ക​ൾ​പോ​ലും ബാ​ക്കി​യു​ണ്ടാ​ക​രു​തെ​ന്ന് ശ​ഠി​ക്കു​ന്ന​വ​രാ​ണ് ര​ക്ത​സാ​ക്ഷി​ക​ളു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള അ​ർ​മീ​നി​യ​ൻ വം​ശ​ഹ​ത്യ സ്മാ​ര​ക ദേ​വാ​ല​യം ത​ക​ർ​ത്ത​ത്. ര​ണ്ടാ​ഴ്ച മു​ന്പ് സി​റി​യ​ൻ സൈ​ന്യം ദെ​​ർ എ​സോ​ർ തി​രി​കെ പി​ടി​ച്ച​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത് ച​രി​ത്ര​സ്മാ​ര​ക​മാ​യ പ​ള്ളി ത​ക​ർ​ക്ക​പ്പെ​ട്ടു എ​ന്ന്.

നാ​സി​ക​ൾ യ​ഹൂ​ദ​രെ കൊ​ന്നൊ​ടു​ക്കാ​ൻ ഒ​രു​ക്കി​യ ഔഷ്‌വി​റ്റ്സ് ത​ട​ങ്ക​ൽ പാ​ള​യ​ത്തി​നു തു​ല്യ​മാ​ണ് അ​ർ​മീ​നി​യ​ക്കാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ ദെ​​ർ എ​സോ​ർ എ​ന്ന് മാ​ധ്യ​മ​ങ്ങ​ളും ച​രി​ത്ര​കാ​രന്മാരും വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ർ​മീ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് സെ​ർ​ഷ് സ​ർ​ക്കി​സി​യാ​ൻ 2010 ലെ ​അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ ഈ ​ദേ​വാ​ല​യ മു​റ്റ​ത്തു​വ​ച്ച് അ​തി​നൊ​രു തി​രു​ത്തു വ​രു​ത്തി. അ​ർ​മീ​നി​യ​ക്കാ​രു​ടെ ഔഷ്‌വി‌റ്റ്‌സ് ആ​ണ് ദെ​​ർ എ​സോ​ർ എ​ന്ന​ല്ല, യ​ഹൂ​ദ​രു​ടെ ദെ​​ർ എ​സോ​റാ​ണ് ഒൗ​ഷ്‌വിറ്റ്സ് എ​ന്നു പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം. കാ​ര​ണം 20-ാം നൂ​റ്റാ​ണ്ടി​ലെ ആ​ദ്യ​ത്തെ വം​ശ​ഹ​ത്യ ന​ട​ന്ന​ത് ദെ​​ർ എ​സോ​റി​ലാ​ണ്. പി​ന്നീ​ടാ​ണ് ഈ ​മാ​തൃ​ക​യി​ൽ ഹിറ്റ്‌ല​ർ യ​ഹൂ​ദ​രെ കൊ​ന്നൊ​ടു​ക്കി​യ​ത്.

അ​ർ​മീ​നി​യ​യി​ലെ ഷി​ൻ​ഡ്‌ലർ മെ​ഹ്‌മത് സെ​ലാ​ൽ ബേ

​നാ​സി​ക​ളി​ൽ​നി​ന്നു യ​ഹൂ​ദ​രെ ര​ക്ഷി​ച്ച ഷി​ൻ​ഡ്‌ല​ർ​ക്കു സ​മാ​ന​മാ​യി അ​ർ​മീ​നി​യ​യി​ൽ യു​വ​തു​ർ​ക്കി​ക​ളു​ടെ കൊ​ല​വെ​റി​യി​ൽ​നി​ന്നു നി​സ​ഹാ​യ​രാ​യ ക്രൈസ്തവരെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച് ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ ഒ​രു മ​നു​ഷ്യ​സ്നേ​ഹി​യു​ണ്ട്. ക്രൈസ്തവരെ കൊ​ല്ലാ​ൻ വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്ന മു​സ്‌ലിമാ​യി​രു​ന്നു മെ​ഹ്മ​ത് സെ​ലാ​ൽ ബേ. ​എ​ർ​സു​റും, അ​ലെ​പ്പോ, അ​യ്ദി​ൻ, എ​ദി​ർ​നെ, കോ​ന്യ, അ​ഡാ​ന എ​ന്നീ പ്ര​വി​ശ്യ​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഗ​വ​ർ​ണ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷി മ​ന്ത്രി​യാ​യും ഇ​സ്റ്റാം​ബൂ​ളി​ന്‍റെ മേ​യ​റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

ക്രൈസ്തവരെ നാ​ടു​ക​ട​ത്താ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ അ​ദ്ദേ​ഹം ന​ട​പ്പാ​ക്കി​യി​ല്ല. നാ​ടു​ക​ട​ത്തു​ക എ​ന്നു പ​റ​ഞ്ഞാ​ൽ കൊ​ല്ലാ​ൻ​വേ​ണ്ടി ആ​ട്ടി​ത്തെ​ളി​ച്ചു​കൊ​ണ്ടുപോ​കു​ക എ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ വം​ശ​ഹ​ത്യ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ 1915 ജൂ​ണ്‍ മാ​സ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​ലെ​പ്പോ​യി​ൽ​നി​ന്നു മാ​റ്റി. പു​തി​യ ചു​മ​ത​ല​യേ​ൽ​ക്കാ​ൻ കോ​ന്യ​യി​ലേ​ക്കു പോ​കും​മു​ന്പ് അ​ദ്ദേ​ഹം ക​മ്മി​റ്റി ഓ​ഫ് യു​ണി​യ​ൻ ആ​ൻ​ഡ് പ്രോ​ഗ്ര​സ് നേ​താ​ക്ക​ളെ ക​ണ്ടു. അ​ത​നു​സ​രി​ച്ച് കോ​ന്യ​യി​ൽ​നി​ന്ന് ക്രൈസ്തവരെ നാ​ടു​ക​ട​ത്തി​ല്ലെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ചു. പ​ക്ഷേ, അ​ദ്ദേ​ഹം കോ​ന്യ​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും നാ​ടു ക​ട​ത്താ​ൻ ക്രൈസ്തവരൊ​ന്നും ബാ​ക്കി​യു​ണ്ടാ​യി​രു​ന്നി​ല്ല.

കൊ​ന്നു തീ​ർ​ത്തി​രു​ന്നു. 1915 ഒ​ക്‌ടോ​ബ​ർ മൂ​ന്നി​ന് മെ​ഹ്മ​ത്തി​നെ കോ​ന്യ​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ദ്ദേ​ഹം പോ​യി മൂ​ന്നു ദി​വ​സ​ത്ത​ന​കം അ​വി​ടെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 10,000 ക്രൈസ്തവർ നാ​ടു​ക​ട​ത്ത​പ്പെ​ട്ടു. കൊ​ല്ലാ​ൻ കൊ​ണ്ടു​പോ​യി എ​ന്ന​ർ​ഥം. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കേ​ൾ​ക്കു​ക: “​ന​ദി​ക്ക​ര​യി​ലി​രി​ക്കു​ന്ന നി​സ​ഹാ​യ​നാ​യ മ​നു​ഷ്യ​നാ​ണ് ഞാ​ൻ. ക​ണ്‍​മു​ന്നി​ലൂ​ടെ ചോ​ര​പ്പു​ഴ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നു നി​ഷ്ക​ള​ങ്ക​രാ​യ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും നി​സ​ഹാ​യ​രാ​യ സ്ത്രീ​ക​ളും വ​യോ​ധി​ക​രു​മൊ​ക്കെ എ​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ ഇ​രു​ട്ടി​ലേ​ക്ക് ഒ​ഴു​കി മ​റ​യു​ക​യാ​ണ്. ഈ ​കൈ​ക​ൾ​കൊ​ണ്ട് കൈ​പി​ടി​ച്ചു​ക​യ​റ്റാ​വു​ന്ന ചി​ല​രെ​യൊ​ക്കെ ര​ക്ഷി​ക്കാ​ൻ എ​നി​ക്കു ക​ഴി​ഞ്ഞു. മ​റ്റു​ള്ള​വ​രെ​ല്ലാം ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​തെ എ​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ ഒ​ഴു​കി​പ്പോ​യി’’.

വം​ശ​ഹ​ത്യ​ ത​ന്നെ

ക്രി​സ്തു​മ​തം ഒൗ​ദ്യോ​ഗി​ക മ​ത​മാ​യ ലോ​ക​ത്തെ ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് അ​ർ​മീ​നി​യ. 15 ല​ക്ഷം ക്രൈസ്തവരെ ഓ​ട്ടോ​മ​ൻ തു​ർ​ക്കി​ക​ളു​ടെ ഭ​ര​ണ​കൂ​ടം കൊ​ന്നൊ​ടു​ക്കി. എ​ന്നി​ട്ടും അ​തി​നെ വം​ശ​ഹ​ത്യ എ​ന്നു പ​റ​യാ​ൻ ചി​ല​ർ​ക്കൊ​ക്കെ മ​ടി​യാ​ണ്. രാ​ഷ്‌ട്രീ​യം അ​ങ്ങ​നെ​യാ​ണ്. ആ​ളും ത​ര​വും നോ​ക്കി​യാ​ണ് കൂ​ട്ട​ക്കൊ​ല​ക​ളെ പോ​ലും നി​ർ​വ​ചി​ക്കു​ന്ന​ത്. 1915 മു​ത​ൽ 1923 വ​രെ ഏ​താ​ണ്ട് ഏ​ഴു​കൊ​ല്ലം നീ​ണ്ടു​നി​ന്നെ​ങ്കി​ലും ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി​രു​ന്ന ക്രൈസ്തവരെ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും കൊ​ന്നൊ​ടു​ക്കി.

ഇ​തു വം​ശ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റെ​ന്താ​ണ്? അ​തു വം​ശ​ഹ​ത്യ​യ​ല്ലെ​ന്നും രാ​ജ്യ​ത്തോ​ടു കൂ​റു പു​ല​ർ​ത്താ​ത്ത​വ​രോ​ടു​ള്ള ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നു​മു​ള്ള ചി​ല വ്യാ​ഖ്യാ​ന​ങ്ങ​ൾ ഏ​റ്റു പി​ടി​ക്കാ​ൻ ഇ​ങ്ങു കേ​ര​ള​ത്തി​ലു​മു​ണ്ട് ചി​ല​ർ. പ​ക്ഷേ, 15 ല​ക്ഷം നി​സ​ഹാ​യ​രാ​യ മ​നു​ഷ്യ​രു​ടെ ചോ​ര​പ്പു​ഴ​ക​ൾ മു​ൻ​വി​ധി​യു​ടെ​യും പ​ക്ഷ​പാ​തി​ത്വ​ത്തി​ന്‍റെ​യും നു​ണ​യു​ടെ​യും മ​ണ്ണി​ട്ടു മൂ​ടാ​ൻ ഏ​റെ പ​ണി​പ്പെ​ട്ടാ​ലും ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ക്രൈസ്തവർ മാ​ത്ര​മ​ല്ലെ​ന്നു​ള്ള​താ​ണ് തു​ർ​ക്കി ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന വാ​ദം. വം​ശ​ഹ​ത്യ​യി​ൽ മാ​ത്ര​മ​ല്ല, ഏ​തു കൂ​ട്ട​ക്കൊ​ല​യി​ലും കൊ​ല്ല​പ്പെ​ടു​ന്ന​ത് ഒ​രു വി​ഭാ​ഗ​ക്കാ​ർ മാ​ത്ര​മ​ല്ല​ല്ലോ. എ​ന്നി​ട്ടും കൂ​ട്ട​ക്കൊ​ല​യെ​ന്നും വം​ശ​ഹ​ത്യ​യെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ് നാം ​അ​വ​യു​ടെ വാ​ർ​ഷി​ക​ങ്ങ​ൾ ആ​ച​രി​ക്കാ​റു​ണ്ട​ല്ലോ. ജ​ർ​മ​ൻ​കാ​ർ ഉ​ൾ​പ്പെ​ടെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ള്ള​തു​കൊ​ണ്ട് ഏ​റ്റ​വും വ​ലി​യ വം​ശ​ഹ​ത്യ​യാ​യി​രു​ന്ന ജൂ​ത വം​ശ​ഹ​ത്യ​യും ഇ​തേ ന്യാ​യം പ​റ​ഞ്ഞ് എ​ഴു​തിത്ത​ള്ളു​മോ? അ​ർ​മീ​നി​യ​യി​ലേ​തു വം​ശ​ഹ​ത്യ അ​ല്ലെ​ന്നു സ​മ​ർ​ഥി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ഇ​ത്ര​മാ​ത്രം ക്രൈസ്തവരെ കൊ​ന്നൊ​ടു​ക്കി​യ​പ്പോ​ൾ ഓ​ട്ടോ​മ​ൻ ഭ​ര​ണ​കൂ​ടം എ​ന്തെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നെ​ങ്കി​ലും പ​റ​യേ​ണ്ടി​വ​രും.


ത​ങ്ങ​ളു​ടെ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ന്പോ​ൾ വം​ശ​ഹ​ത്യ​യും കൂ​ട്ട​ക്കൊ​ല​യും.

മ​റ്റു​ള്ള​വ​രെ കൊ​ല്ലു​ന്പോ​ൾ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം. ഈ ​മ​നോ​ഭാ​വം സ്വ​ന്ത​ക്കാ​രോ​ടു കാ​ണി​ക്കു​ന്ന ഐ​ക്യ​ദാ​ർ​ഢ്യ​മാ​ണെ​ങ്കി​ലും മ​നു​ഷ്യ​ത്വ​ത്തോ​ടു കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യാ​ണ്. എ​ന്താ​യാ​ലും​തു​ർ​ക്കി​യു​ടെ എ​തി​ർ​പ്പു വ​ക​വ​യ്ക്കാ​തെ ജ​ർ​മ​നി​യും റ​ഷ്യ​യും ഇ​റ്റ​ലി​യും അ​മേ​രി​ക്ക​യി​ലെ 50ൽ 47 ​സം​സ്ഥാ​ന​ങ്ങ​ളും ഫ്രാ​ൻ​സും ഉ​ൾ​പ്പെ​ടെ 29 രാ​ജ്യ​ങ്ങ​ൾ അ​ർ​മീ​നി​യ​യി​ൽ ന​ട​ന്ന​തു വം​ശ​ഹ​ത്യ​യാ​ണെ​ന്ന് അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.

കൂ​ട്ടി​നു​ള്ള​ത് ഹി​റ്റ്‌ല​ർ

ന്യാ​യീ​ക​രി​ക്കാ​നും പ​ക​രം വീ​ട്ടാ​നു​മു​ള്ള​ത​ല്ല തിന്മ​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള പാ​ഠ​പു​സ്ത​ക​മാ​ണ് ച​രി​ത്രം. അ​ർ​മീ​നി​യ​ൻ ക്രൈസ്തവരുടെ വം​ശ​ഹ​ത്യ പി​ൽ​ക്കാ​ല​ത്ത് ഹി​റ്റ്‌ലറെ​പ്പോ​ലെ ലോ​കം വെ​റു​ക്കു​ന്ന വം​ശ​വെ​റി​യ​നെ​പ്പോ​ലും ആ​ക​ർ​ഷി​ച്ചു എ​ന്ന​തും ച​രി​ത്ര​പാ​ഠം.​ ഹി​റ്റ്‌ല​റു​ടെ വാ​ക്കു​ക​ൾ അ​തി​ന് അ​ടി​വ​ര​യി​ടു​ന്നു: ‘​ഞാ​ൻ ഉ​ത്ത​ര​വി​ടു​ന്നു ഏ​തെ​ങ്കി​ലു​മൊ​രാ​ൾ എ​തി​ർ​ക്കാ​ൻ മു​തി​ർ​ന്നാ​ൽ ഫ​യ​റിം​ഗ് സ്ക്വാ​ഡ് അ​വ​രെ കൊ​ന്നി​രി​ക്കും. പോ​ളീ​ഷ് വം​ശ​ജ​രാ​യ സ്ത്രീ​പു​രു​ഷന്മാ​രെ​യും കു​ട്ടി​ക​ളെ​യു​മൊ​ക്കെ ക​രു​ണ​യോ ദ​യ​യോ ഇ​ല്ലാ​തെ കൊ​ന്നു​കൊ​ള്ളു​ക. അ​ല്ലെ​ങ്കി​ൽ ന​മു​ക്കു ജീ​വി​ക്കാ​ൻ ഇ​ട​മു​ണ്ടാ​കി​ല്ല. അ​ർ​മീ​നി​യ​ൻ ക്രൈസ്തവരെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​ത് അ​റി​യി​ല്ലേ, പ​ക്ഷേ, ഇ​പ്പോ​ൾ അ​വ​രെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​ന്നു​ണ്ടോ?’.

അ​ർ​മീ​നി​യ​യെ​ക്കു​റി​ച്ച് ലോ​കം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഹി​റ്റ്‌ല​ർ ഇ​തു പ​റ​യു​മാ​യി​രു​ന്നി​ല്ല. ത​ക​ർ​ക്ക​പ്പെ​ട്ട പ​ള്ളി മ​നു​ഷ്യ​രാ​ശി​യോ​ട് പ​റ​യു​ന്ന​ത് മ​റ്റൊ​ന്നു​മ​ല്ല… ഇ​നി​യൊ​രു ഹിറ്റ്‌ല​ർ ഉ​ണ്ടാ​ക​രു​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS