ഷാ​രൂ​ഖ് ചി​ത്ര​ത്തി​ൽ നി​ന്ന് ക​ങ്ക​ണ ഒൗ​ട്ട്

Kangana_ranaut02

ബോ​ളി​വു​ഡ് താ​രസു​ന്ദ​രി ക​ങ്ക​ണ​യ്ക്ക്്് ഇ​പ്പോ​ൾ സ​മ​യം തീ​രെ ശ​രി​യ​ല്ലെ​ന്നു തോ​ന്നു​ന്നു. താ​രം വാ​ർ​ത്ത​ക​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ​താ​യി ല​ഭി​ക്കു​ന്ന വാ​ർ​ത്ത അ​നു​സ​രി​ച്ച് താ​രം ഷാ​രൂ​ഖ് ചി​ത്ര​ത്തി​ൽ നി​ന്നു പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, നാ​വ് ത​ന്നെ​യാ​ണ് വി​ന​യാ​യ​ത്.
ഒ​രു ടി​വി പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ വി​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന​യാ​ണ് ക​ങ്ക​ണ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ബോ​ളി​വു​ഡി​ൽ ഖാ​ൻ​മാ​രു​ടെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് താ​രം പ​റ​ഞ്ഞത്.
തു​ല്യപ​ങ്ക് ല​ഭി​ക്കി​ല്ല എ​ന്ന​താ​ണ് ഖാന്മാ​രു​ടെ കൂ​ടെ വ​ർ​ക്ക് ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ങ്ക​ണ​യെ പ്രേ​രി​പ്പി​ച്ച​ത്. ക​ങ്ക​ണ​യു​ടെ വി​വാ​ദ പ്ര​സ്താവ​ന​യ്ക്കെ​തി​രെ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി പ്ര​തി​ക​രി​ച്ച​ത് ത​ന്‍റെ ചി​ത്ര​ത്തി​ൽ നി​ന്നും ക​ങ്ക​ണ​യെ പു​റ​ത്താ​ക്കിക്കൊണ്ടാ​യി​രു​ന്നു.
ക​ങ്ക​ണ പു​റ​ത്താ​യ​തോ​ടെ ഷാ​രു​ഖ് ഖാ​ന് പു​തി​യ നാ​യി​കയെ തേ​ടു​ക​യാ​ണ് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി. ജ​സ്നീ​റ്റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കഥ എ​ഴു​തി​യ​ത്. ക​ഥ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി എ​ങ്കി​ലും അ​ത് ഉ​റ​പ്പി​ച്ചി​ല്ലാ​യി​രു​ന്നു. റ​യീ​സി​ന് ശേ​ഷ​മാ​ണ് ത​ങ്ങ​ൾ ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് ഷാ​രൂ​ഖ് പ​റയു​ന്നു.

Related posts