കുതിരാനിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പുനസ്ഥാപിക്കാനായില്ല; നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നു

തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞത് തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങൾ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്.

നൂറുകണക്കിന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. പട്ടാന്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts