പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു ; അ​പ​ക​ട​ക​ര​മാം വി​ധം വെ​ള്ളം ക​യ​റുന്നു; ക്യാമ്പു​ക​ളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു

ക​രു​നാ​ഗ​പ്പ​ള്ളി കനത്തമഴ താ​ലൂ​ക്കി​ലും വ്യാ​പ​ക നാ​ശം വി​ത​ച്ചു.​പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു.​രാ​ത്രി വൈ​കി​യും ക്യാ​ന്പു​ക​ളി​ലേ​ക്ക് ജ​നം എ​ത്തി കൊ​ണ്ട ിരി​ക്കു​ക​യാ​ണ്. പ​ള്ളി​ക്ക ലാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​വു​ന്പാ തൊ​ടി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാം വി​ധം വെ​ള്ളം ക​യ​റി കൊ​ണ്ടിരി​ക്കു​ക​യാ​ണ്. പ​ത്തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​നി​ര​വ​ധി വീ​ടു​ക​ൾ ക​ര​ക​വി​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.​പാ​വു​ന്പ അ​മൃ​ത യു​പി സ്കൂ​ൾ, തൊ​ടി​യൂ​ർ ഗ​വ.​എ​ൽ പി ​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ച​വ​റ​യി​ലു​മാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്.​പാ​വു​ന്പ ചു​രു​ളി ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ടു പോ​യ 57 കു​ടും​ബ​ങ്ങ​ളെ ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.

അ​വ​ശ​രും രോ​ഗി​ക​ളു​മാ​യി​രു​ന്ന​വ​രു​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ്ട്രെ​ക്ച്ച​റി​ലും സേ​നാം​ഗ​ങ്ങ​ൾ തോ​ളി​ൽ ചു​മ​ന്നു​മാ​ണ് ക​ര​യി​ലെ​ത്തി​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ശി വി​ശ്വ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ളെ ക​ര​യി​ലെ​ത്തി​ച്ച​ത്.​പാ​വു​ന്പ അ​മൃ​ത സ്കൂ​ളി​ൽ 45 കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട 108 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.​

തൊ​ടി​യൂ​ർ, വേ​ങ്ങ​റ ഗ​വ.​എ​ൽ പി ​എ​സി​ൽ 54 കു​ടും​ബ​ങ്ങ​ളി​ൽ പ്പെ​ട്ട 187 കു​ടു​ബ​ങ്ങ​ളെ​യാ​ണ്മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ, ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ് ശ്രീ​ല​ത, ക​വി​ക്കാ​ട്ട് മോ​ഹ​ന​ൻ, ത​ഹ​സി​ൽ​ദാ​ർ എ​ൻ സാ​ജി​ദാ ബീ​ഗം എ​ന്നി​വ​ർ ക്യാ​ന്പു​ക​ളി​ലെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

വി​വി​ധ സ​ന്ന​ദ്ധ യു​വ​ജ​ന​സം​ഘ​ട​ന​ക​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ത​ഴ​വ ആ​ൽ​ത്ത​റ​മൂ​ടി​ന് സ​മീ​പം തോ​പ്പി​ൽ കി​ഴ​ക്ക​തി​ൽ ഗോ​പ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ പൂ​ർ​ണ്ണ​മാ​യി ഇ​ടി​ഞ്ഞു​താ​ണു. അ​ര​മ​ത്തു മ​ഠം ജം​ഗ്ഷ​നി​ൽ കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​മ​രം മു​റി​ച്ചു മാ​റ്റി.

Related posts