നേരത്തെയും പ്രശ്‌നക്കാരന്‍! തിരുവഞ്ചൂര്‍ അടക്കം നാല് എംഎല്‍എമാര്‍ ‘കുടുങ്ങി’

thiruvanjoorrr_2801

തിരുവനന്തപുരം: തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കം നാല് എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റില്‍ കുടുങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷണന്‍, വി.പി. സജീന്ദ്രന്‍, സണ്ണി ജോസഫ്, എം. വിന്‍സന്‍റ്എന്നിവരാണ് കുടുങ്ങിയത്. പത്ത് മിനിറ്റിന് ശേഷമാണ് ഇവര്‍ക്ക് ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങാനായത്.

നേരത്തെയും നിയമസഭയിലെ ലിഫ്റ്റ് പ്രശ്‌നക്കാരനായിട്ടുണ്ട്. മൂന്നുവര്‍ഷം മുന്പ് ലിഫ്റ്റ് പൊട്ടി വീണ് അന്നത്തെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

Related posts