പ്രണവിന്‍റെ ആദിയും നരസിംഹവും തമ്മിൽ എന്താണ് ബന്ധം..‍?

മോഹൻലാലിന്‍റെ മ​ക​ൻ പ്ര​ണ​വ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന “​ആ​ദി’ ജനുവരി 26ന് തീയ​റ്റ​റു​ക​ളി​ൽ എ​ത്തു​കയാണ്. പ്രണവിനെ സംബന്ധിച്ചിടത്തോളം വെറുമൊരു തീയതിയല്ല ജനുവരി 26. ആ​ദിയുടെ റി​ലീ​സ് തീയ​തി​യും മോ​ഹ​ൻ​ലാ​ലും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ര​ക്കെ​യു​ള്ള സം​സാ​രം. കാ​ര​ണം പ​തി​നേ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ത് ദി​വ​സ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം “ന​ര​സിം​ഹം​’ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​ച്ഛ​ൻ നേ​ടി​യ വി​ജ​യം നാ​യ​ക​നാ​യു​ള്ള ക​ന്നി ചി​ത്ര​ത്തി​ലൂ​ടെ മ​ക​നും ആ​വ​ർ​ത്തി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​രെ​ല്ലാം.

ഉൗ​ഴ​ത്തി​നു ശേ​ഷം ജീ​ത്തു ജോ​സ​ഫ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി ആ​ക്ഷ​ൻ ത്രി​ല്ല​ർ ശ്രേ​ണി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​നാ​യി ആ​യോ​ധ​ന​ക​ല​യാ​യ പാ​ർ​ക്കൗ​റും പ്ര​ണ​വ് പ​രി​ശീ​ലി​ച്ചി​രു​ന്നു. “സം ലൈ​സ് കാൻ ബി ​ഡെ​ഡ്‌ലി​’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ ടാ​ഗ്‌ലൈ​ൻ. ചിത്രത്തിന്‍റെ ടീസർ ഉടൻ പുറത്തിറക്കുമെന്നാണ് സംവിധായകൻ അറിയിച്ചത്.

Related posts