അവിഹിത ബന്ധം ഒതുക്കാന്‍ ട്രംപ് കളിച്ചത് വലിയ കളി; അമേരിക്കയെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തല്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് താ​നു​മാ​യു​ള്ള ബ​ന്ധം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ നീ​ല​ച്ചി​ത്ര ന​ടി സ്റ്റോ​മി ദാ​നി​യേ​ൽ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്റ്റെ​ഫാ​നി ക്ലി​ഫോ​ർ​ഡി​ന് വ​ൻ തു​ക ന​ൽ​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

ട്രം​പ് ത​ന്‍റെ വ​ക്കി​ൽ വ​ഴി ന​ടി​ക്ക് 1,30,000 ഡോ​ള​ർ (ഏ​ക​ദേ​ശം 82 ല​ക്ഷം രൂ​പ) ന​ൽ​കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്റ്റെ​ഫാ​നി ക്ലി​ഫോ​ർ​ഡു​മാ​യി ട്രം​പി​നു​ണ്ടാ​യി​രു​ന്ന ബ​ന്ധം പു​റ​ത്ത​റി​ഞ്ഞാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദോ​ഷം ചെ‍​യ്യു​മെ​ന്നു മ​ന​സി​ലാ​ക്കി​യാ​യാ​യി​രു​ന്നു നീ​ക്കം. 2016 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മാ​സം മു​ന്പാ​ണ് ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ഇ​ട്ട് ന​ൽ​കി​യ​ത്.

2005ലാ​ണ് ട്രം​പും മെ​ലാ​നി​യാ​യും ത​മ്മി​ൽ വി​വാ​ഹം ചെ​യ്യു​ന്ന​ത്. 2006ൽ ​ന​ട​ന്ന ഒ​രു ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റി​നി​ടെ ട്രം​പു​മാ​യി പ​രി​ച​യ​പ്പെ​ട്ടെന്ന് നേ​ര​ത്തെ ക്ലി​ഫോ​ർ​ഡ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​കാ​ല​ത്ത് ട്രം​പും മെ​ലാ​നി​യാ​യും ത​മ്മി​ൽ പി​ണ​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. 38കാ​രി​യാ​യ സ്റ്റോ​മി ഡാ​നി​യ​ൽ​സ് 2016ലാ​ണ് അ​ഭി​ന​യം അ​വ​സാ​നി​പ്പി​ച്ച​ത്. 150 ഒാ​ളം നീ​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് സം​സാ​രി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു സ്റ്റോ​മി ഡാ​നി​യ​ൽ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കെ​യ്ത് ഡേ​വി​ഡ്സ​ണ്‍ പ​റ​ഞ്ഞ​ത്. നേ​ര​ത്തെ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ട്രം​പി​നെ​തി​രെ 16 ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. 2016ൽ ​പ്ലേ​ബോ​യി മോ​ഡ​ലാ​യ ക​ര​ൺ മാ​ക്ഡ​ങ്ക​ലി​ന് ട്രം​പു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഒ​രു ജേ​ർ​ണ​ലി​ൽ ഏ​ഴു​താ​തി​രി​ക്കാ​ൻ ട്രം​പി​ന്‍റെ സു​ഹൃ​ത്ത് 1,50,000 ഡോ​ള​ർ ന​ൽ​കി​യ​താ​യും ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Related posts